ബിലാസ്പുർ:  പ്രണയത്തിന് ആത്മാർത്ഥ വേണം എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇത് ഇച്ചിരി കൂടിപ്പോയോ എന്നാണ് സംശയം.  പ്രണയിതാക്കൾക്ക് ചില പ്രത്യേക സാഹചര്യം മുന്നിൽ വരുമ്പോൾ രണ്ടിൽ ഒന്ന് എന്ന തീരുമാനമെടുക്കേണ്ടി വരുന്നത് സ്വാഭാവികമാണ്.  ഒന്നുകിൽ വീട്ടുകാർ അല്ലെങ്കിൽ പ്രണയിക്കുന്ന ആൾ.  ഇതിൽ ഒരാളെ വേണം തിരഞ്ഞെടുക്കാൻ. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഇവിടെ വ്യത്യസ്തമായ തീരുമാനവുമായി എത്തിയിരിക്കുകയാണ് ഒരു യുവാവ് (Chandu Maurya).  അത് മറ്റൊന്നുമല്ല ആരെയും സങ്കടപ്പെടുത്താന്‍ വയ്യ എന്ന തീരുമാനത്തിൽ തന്റെ  രണ്ടു കാമുകിമാരെയും ഒരേ മണ്ഡപത്തില്‍ വച്ച്‌ വിവാഹം കഴിച്ചാണ് ഈ യുവാവ് പ്രണയസാഫല്യം നേടിയിരിക്കുന്നത്. 



Also Read: കൊടും തണുപ്പ്: സൈന്യം കാത്ത് നിന്നില്ല ഗർഭിണിയെ ചുമന്ന് ആശുപത്രിയിലെത്തിച്ചു


വളരെ വ്യത്യസ്തമായ ഈ ഈ സംഭവം നടന്നിരിക്കുന്നത് ഛത്തിസ്ഗഡിൽ (Chattisgarh) ജനുവരി 5 നായിരുന്നു. കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും അനുഗ്രഹ-ആശീർവാദത്തോടെയായിരുന്നു യുവാവായ ചന്ദുവിന്റെ വിവാഹം. ചന്ദു മൗര്യ എന്ന 24കാരന്‍ തന്റെ രണ്ടു കാമുകിമാരെയും ഒരേ മണ്ഡപത്തില്‍ വച്ച്‌ വിവാഹം കഴിക്കുന്നതിന് സാക്ഷിയാകാൻ  ബന്ധുക്കളും നാട്ടുകാരുമായി അഞ്ഞൂറോളം ആളുകളാണ് എത്തിയത്. 


രണ്ടുപേരും തന്നെ സ്നേഹിക്കുന്നുവെന്നും പരസ്പര സഹകരണത്തോടെ ഇരുവരും ഒരുമിച്ച് ജീവിക്കാമെന്ന് വാക്ക് തന്നിട്ടുണ്ടെന്നും. ഇവരെ തനിക്ക് ഒറ്റപ്പെടുത്താന്‍ കഴിയില്ല. എന്നോടൊപ്പം എല്ലാക്കാലവും ഉണ്ടായിരിക്കുമെന്ന് ഇവര്‍ രണ്ടുപേരും സമ്മതിച്ചുവെന്നും ചന്ദു ഒരു മാധ്യമത്തിനോട് പറഞ്ഞിരുന്നു.  ഇത്രയും പേര് പങ്കെടുത്ത വിവാഹത്തിന്റെ ക്ഷണക്കത്തും വീഡിയോയും സോഷ്യൽ മീഡിയയിൽ (Social Media) വൈറലായതിനെ തുടർന്നാണ് സംഭവം മാധ്യമങ്ങൾ അറിഞ്ഞത്.  


Also Read: മെക്കോവർ എന്നു പറഞ്ഞാൽ ഇങ്ങനാ.., അടിപൊളി ലുക്കിൽ രാജിനി ചാണ്ടി 


 


ചന്ദു മാവോയിസ്റ്റ് ബാധിത പ്രദേശമായ ബസ്തര്‍ ജില്ലയിലെ കര്‍ഷകനും തൊഴിലാളിയുമാണ്.  വൈദ്യുത തൂണുകള്‍ സ്ഥാപിക്കാന്‍ ടോകാപാല്‍ പ്രദേശത്ത് എത്തിയ ചന്ദു അവിടെയുള്ള സുന്ദരി കശ്യപ് (Sundari Kashyap) എന്ന യുവതിയുമായി പ്രണയത്തിലാകുകയും ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.  ഇതിനിടയിലാണ് ചന്ദു മറ്റൊരു പെൺകുട്ടിയായ ഹസീന ബാഗലിനോട് അടുക്കുന്നത്.  ഹസീനയെ ഒരു വിവാഹചടങ്ങിൽ വച്ചായിരുന്നു ചന്ദു പരിചയപ്പെട്ടത്. 



എന്നാല്‍ തനിക്ക് ഒരു പ്രണയമുണ്ടെന്ന് ചന്ദു ഹസീനയോട് പറഞ്ഞുവെങ്കിലും പിന്മാറാൻ ഹസീന (Haseena Baghel) തയ്യാറായിരുന്നില്ല.  മാത്രമല്ല അത് തനിക്കൊരു പ്രശ്നമേയല്ലെന്നും ഹസീന അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഹസീനയും, സുന്ദരിയും പരസ്പരം പരിചയപ്പെടുകയും അവർ തമ്മിൽ നടത്തിയ ചർച്ചയ്ക്കൊടുവിൽ താനുമായി ബന്ധം തുടരാന്‍ സമ്മതിക്കുകയുമായിരുന്നുവെന്നാണ് ചന്ദു പറയുന്നത്. 


Also Read: 7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ജനുവരി മുതൽ ഡിഎ വർധിക്കും 


അങ്ങനെയാണ് ഈ വിവാഹം തീരുമാനിച്ചതും വിവാഹം നടത്തിയതുമെന്നും ചന്ദു പറഞ്ഞു.  ഇപ്പോൾ ഇവർ മൂന്നുപേരും ചന്ദുവിന്റെ വീട്ടില്‍ മാതാപിതാക്കളോടും സഹോദരങ്ങളോടൊപ്പവുമാണ് താമസം.  വിവാഹത്തിന് ഹസീനയുടെ വീട്ടുകാര്‍ പങ്കെടുത്തെങ്കിലും സുന്ദരിയുടെ വീട്ടില്‍ നിന്ന് ആരും എത്തിയില്ല. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.