Jammu-Kashmir: പുതിയ ലെഫ്റ്റനന്റ് ഗവര്‍ണറായി മനോജ് സിൻഹയ്ക്ക് നിയമനം
ജമ്മു-കശ്മീരിന്‍റെ പുതിയ ലെഫ്റ്റനന്റ് ഗവര്‍ണറായി മനോജ് സിന്‍ഹയെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം രാഷ്ട്രപതി ഭവൻ പുറത്തിറക്കി.
ശ്രീനഗര്‍: ജമ്മു-കശ്മീരിന്‍റെ പുതിയ ലെഫ്റ്റനന്റ് ഗവര്‍ണ റായി മനോജ് സിന്‍ഹ (Manoj Sinha)യെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം രാഷ്ട്രപതി ഭവൻ പുറത്തിറക്കി.
നിലവിൽ ചുമതലയിലിരുന്ന ഗിരീഷ് ചന്ദ്ര മുർമു ( GC Murmu) രാജി വച്ചതിന് പിന്നാലെയാണ് മനോജ് സിൻഹയുടെ നിയമനം. എന്നല്‍ മുർമു രാജിവച്ചതിന്‍റെ കാരണം വ്യക്തമല്ല.
വിരമിക്കുന്ന അദ്ദേഹത്തെ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലായി (CAG)നിയമിക്കുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ സി.എ.ജി ആയ രാജീവ് മെഹര്‍ഷിയുടെ കാലാവധി ആഗസ്റ്റ് 8ന് കഴിയും. തുടര്‍ന്ന് ആ സ്ഥാനത്തേക്ക് മുര്‍മുവിനെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
1985 IAS ബാച്ചിലെ ഓഫിസറായിരുന്ന മുര്‍മു, നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം കേന്ദ്രധനകാര്യ വകുപ്പിലും മുര്‍മു പ്രവര്‍ത്തിച്ചിരുന്നു. 2019 നവംബര്‍ മുപ്പതിന് വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തെ കശ്മീര്‍ ല്ഫ്റ്റ്‌നെന്റ് ഗവര്‍ണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്.
ജമ്മു-കശ്മീരിന് പ്രത്യക പദവി നല്‍കുന്ന 370-ാം വകുപ്പ് (Article 370) എടുത്തുമാറ്റിയതിന്‍റെ ഒന്നാം വാര്‍ഷികത്തിലാണ് സ്തുത്യർഹമായ ഒരു വര്‍ഷം പൂര്‍ത്തിയാക്കി മുര്‍മു സ്ഥാനം ഒഴിഞ്ഞത്. ജമ്മുകശ്മീരിലെ എല്ലാ മേഖലയി ലും വികസനപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനും വകുപ്പുകളുടെ ഏകോപന ത്തിനും ജി.സി.മുര്‍മു സുപ്രധാന പങ്കു വഹിച്ചിരുന്നു.
Also read: കശ്മീരിലെ ലാല്‍ ചൗകില്‍ ദേശീയ പതാക ഉയര്‍ത്തി BJP സംസ്ഥാന നേതൃത്വം
ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരില്‍ നിന്നും മൂന്ന് തവണ ലോകസഭാംഗമായ വ്യക്തിയാണ് ലെഫ്റ്റനന്റ് ഗവര്‍ണറായി ചുമതല ഏറ്റിരിക്കുന്ന മനോജ് സിന്‍ഹ. കഴിഞ്ഞ കേന്ദ്രമന്ത്രിസഭയില്‍ റെയില്‍വേ സഹമന്ത്രിയായിരുന്നു അദ്ദേഹം.