കശ്മീരിലെ ലാല്‍ ചൗകില്‍ ദേശീയ പതാക ഉയര്‍ത്തി BJP സംസ്ഥാന നേതൃത്വം

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്‍റെ ഒന്നാം വാര്‍ഷിക൦ ആഘോഷിച്ച് BJP സംസ്ഥാന നേതൃത്വം...

Last Updated : Aug 5, 2020, 02:23 PM IST
  • ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്‍റെ ഒന്നാം വാര്‍ഷിക൦ ആഘോഷിച്ച് BJP സംസ്ഥാന നേതൃത്വം...
  • കശ്മീര്‍, അനന്തനാഗിലെ ലാല്‍ ചൗകില്‍ കശ്മീര്‍ ബിജെപി നേതാവ് റുമീസ റഫീഖാണ് ദേശീയ പതാക ഉയര്‍ത്തിയത്.
കശ്മീരിലെ ലാല്‍ ചൗകില്‍  ദേശീയ പതാക ഉയര്‍ത്തി BJP സംസ്ഥാന നേതൃത്വം

ശ്രീന​ഗര്‍: കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്‍റെ ഒന്നാം വാര്‍ഷിക൦ ആഘോഷിച്ച് BJP സംസ്ഥാന നേതൃത്വം...

ആഘോഷത്തിന്‍റെ ഭാഗമായി  കശ്മീരില്‍ ബിജെപി പ്രവര്‍ത്തകര്‍  ഇന്ത്യന്‍ പതാക ഉയര്‍ത്തി. കശ്മീര്‍, അനന്തനാഗിലെ ലാല്‍ ചൗകില്‍  കശ്മീര്‍ ബിജെപി നേതാവ് റുമീസ റഫീഖാണ് ദേശീയ പതാക ഉയര്‍ത്തിയത്. 

അതേസമയം, സമാധാനത്തോടെ പ്രതിഷേധിക്കാന്‍ ആഗ്രഹിക്കുന്നവരെ തടയുകയും ഭരണകൂടത്തിന് താല്പര്യമുള്ള ചിത്രങ്ങള്‍ മാത്രം പുറത്തുവിടുകയുമാണ് ചെയ്യുന്നതെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി പ്രതികരിച്ചു. അനന്തനാഗില്‍ ബിജെപി നേതാവ് ദേശീയപതാക ഉയര്‍ത്തിയതിനെ കുറിച്ചായിരുന്നു  മെഹബൂബയുടെ പ്രതികരണം.

മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ അടുത്തിടെ വീണ്ടും വീട്ടു തടങ്കലിലാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം  സ്വാതന്ത്ര്യദിനത്തിന് പത്തുദിവസം മുന്‍പ്, കടുത്ത നിയന്ത്രണങ്ങളിലേക്കാണ് കശ്മീര്‍  നീങ്ങിയത്. കടകള്‍ എല്ലാം അടഞ്ഞു, സ്‌കൂളുകള്‍ പൂട്ടി, റോഡുകളില്‍ ഓരോ പ്രധാന പോയിന്റിലും ബാരിക്കേഡുകള്‍ സ്ഥാപിച്ചു.  
എങ്ങും കനത്ത സുരക്ഷ. 

എന്നാല്‍, ഈ അവസ്ഥയില്‍ നിന്നും കശ്മീര്‍ മെല്ലെ സാധാരണ ജീവിതത്തി ലേയ്ക്ക് മടങ്ങി വരികയാണ്. എന്നാല്‍, ഇപ്പോഴും നിരവധി പ്രാദേശിക നേതാക്കള്‍ വീട്ടു തടങ്കലിലാണ്.  4G ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചിട്ടില്ല. 170  ഓളം കേന്ദ്ര നിയമങ്ങള്‍ കശ്മീരില്‍ ഇതിനോടകം നടപ്പാക്കികഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

Trending News