നിർമ്മാണ പിഴവ് : ജോൺസൺ ആൻറ് ജോൺസൻറെ ഒന്നര കോടി കോവിഡ് വാക്സിനുകൾ പാഴായി
ചേരുവകള്‍ പരസ്പരം മാറിയതാണ് അപകടം വരുത്തിയത്
വാഷിങ്ടണ്‍: നിർമ്മാണത്തിലെ പിഴവ് മൂലം ജോൺസൺ ആൻറ് ജോൺസൻറെ ഒന്നര കോടി കോവിഡ് വാക്സിനുകൾ (Jhonson and Jhonson ) പാഴായി. കമ്പനിക്കായി വാക്സിൻ നിർമ്മിക്കാനായി ഉപകരാർ എടുത്ത ബാള്‍ടിമോര്‍ ആസ്ഥാനമായ എമര്‍ജന്റ് ബയോസൊലൂഷന്‍സ് ആണ് വാക്സിനുകൾ നിർമ്മിക്കുന്നത്.
ഇവർ തന്നെയാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സന് പുറമെ ആസ്ട്രസെനകക്കും കോവിഡ് വാക്‌സിന്‍ (Covid Vaccine) ചേരുവകള്‍ ശരിയാക്കി നല്‍കുന്നത്. ഇവ രണ്ടും പരസ്പരം മാറിയതാണ് അപകടം വരുത്തിയത്. അബദ്ധം തിരിച്ചറിഞ്ഞതോടെ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ അടിയന്തരമായി മരുന്ന് കയറ്റുമതി നിര്‍ത്തിവെച്ചു.
Also Read: LPG News: സാധാരണക്കാർക്ക് വലിയ ആശ്വാസം, LPG നിയമത്തിൽ മാറ്റം, ഗ്യാസ് സബ്‌സിഡി ഈ രീതിയിൽ പരിശോധിക്കാം
ഇത് സംബന്ധിച്ച ന്യുയോർക്ക് ടൈംസ് (Newyork Times) നേരത്ത റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വിഷയത്തിൽ ആസ്ട്ര സെനക് ഇത് വരെ പ്രതികരണം അറിയിച്ചിട്ടില്ല. അതേസമയം വിഷയം അമേരിക്കയിൽ വാക്സിൻ വിതരണത്തെ എങ്ങിനെ ബാധിക്കുമെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. നിലവിൽ ജോൺസണെ കൂടാതെ ഫൈസറും, മോഡേണയുമാണ് അമേരിക്കയിൽ വാക്സിൻ വിതരണത്തിന് അനുമതിയുള്ള കമ്പനികൾ. 120 മില്യൺ ഡോസുകൾ ഇരു കമ്പനികളും ഇതുവരെ നിർമ്മിച്ച് കഴിഞ്ഞതായാണ് പ്രാഥമിക വിവരം.
Also Read: LPG Special Offer: വിലകുറഞ്ഞ Cylinder വാങ്ങാനുള്ള സുവർണ്ണാവസരം; അറിയൂ സ്പെഷ്യൽ ഓഫർ
മെയ് മാസത്തോടെ 100 മില്യൺ കോവിഡ് വാക്സിനുകൾ അമേരിക്കൻ ഗവൺമെൻറ് ജോൺസണായി കൊടുത്തിരിക്കുന്നത്. ഇതോടെ അമേരിക്കയിൽ വയോധികർക്കുള്ള വാക്സിനേഷൻ പൂർത്തിയാക്കാനാവുമെന്നായിരുന്നു പദ്ധതി. അതേസമയം വാക്സിനുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതാണ് പ്രശ്നത്തിനുള്ള കാരണമെന്നാണ് ജോൺസൺ ആൻറ് ജോൺസൺ വിഷയത്തിൽ വിശദീകരണം നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
b