അന്താരാഷ്ട്ര ശ്രദ്ധ നേടി കൂടത്തായി കൊലപാതക പരമ്പര!!

2002 ഓഗസ്റ്റ് 22ന് അന്നമ്മയിലൂടെയാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്. 

Last Updated : Oct 20, 2019, 09:17 PM IST
 അന്താരാഷ്ട്ര ശ്രദ്ധ നേടി കൂടത്തായി  കൊലപാതക പരമ്പര!!

കേരള ജനതയെ ഒന്നടങ്കം ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര അന്താരാഷ്ട്ര  തലത്തിലും ചർച്ചയാകുന്നു.

ജോളി നടത്തിയ സൈനേഡ് കുരുതികളെ കുറിച്ച്  പ്രശസ്ത അമേരിക്കന്‍ ദിനപ്പത്രമായാ 'ദ ന്യൂയോര്‍ക്ക് ടൈംസ്' വാർത്ത നൽകിയതോടെയാണ്‌ സംഭവം അന്താരാഷ്‌ട്ര  ശ്രദ്ധ ആകർഷിച്ചത്. 

കേസിലെ മുഖ്യപ്രതിയായ ജോളിയെയും ഇവർ നടത്തിയ കൊലപാതകങ്ങളെയും വ്യക്തമായി വിശദീകരിക്കുന്നതാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്.

പൊന്നമറ്റം തറവാടിനെ കുറിച്ച് പരാമർശിക്കുന്ന റിപ്പോർട്ടിൽ കേസ് തെളിയിക്കപ്പെട്ട സാഹചര്യവും വ്യക്തമാക്കിയിട്ടുണ്ട്. ഒരേ കുടുംബത്തിലെ ആറു പേർ  കൊല്ലപ്പെട്ട കൂടത്തതായി കൊലപാതക കേസിൽ മൂന്നു  പേരാണ്  ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. 

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ( 2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് മരണപ്പെട്ടത്. 

2002 ഓഗസ്റ്റ് 22ന് അന്നമ്മയിലൂടെയാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയില്‍ അഞ്ച് മരണങ്ങള്‍. 

2008-ല്‍ ടോം തോമസ്, 2011ല്‍ റോയി തോമസ്, 2014-ല്‍ അന്നമ്മയുടെ സഹോദരൻ മാത്യു, അതിനുശേഷം ടോം തോമസിന്‍റെ സഹോദരപുത്രന്‍റെ മകള്‍ ആല്‍ഫൈന്‍, ഒടുവില്‍ 2016ല്‍ സഹോദര പുത്രന്‍റെ ഭാര്യ സിലി.

 

 

 

 

Trending News