Covid 19: രണ്ടാം ഘട്ടത്തിൽ Covid Vaccine കുത്തിവെയ്പ്പ് എടുക്കാൻ വേണ്ട രേഖകൾ എന്തൊക്കെ?

1 /5

ഇന്ത്യ കോവിഡ് 19 വാക്‌സിൻ കുടിവെയ്പ്പിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. രണ്ടാം ഘട്ട വാക്‌സിൻ കുത്തിവെയ്‌പ്പിൽ 60 വയസ്സിന് മുകളിലുള്ളവർക്കും വാക്‌സിൻ കുത്തിവെയ്പ്പ് നൽകും. കോവിഡ് 19 വാക്‌സിൻ കുത്തിവെയ്പ്പിന്റെ രജിസ്‌ട്രേഷന് ആവശ്യമായ രേഖകൾ ഏതൊക്കെയെന്ന് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകളെ അറിയിച്ചിട്ടുണ്ട്. ആവശ്യമായ രേഖകൾ എന്തൊക്കെയെന്ന് അറിയാം.   

2 /5

രണ്ടാം ഘട്ട കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് മാർച്ച് 1 ന് ആരംഭിക്കും. ഈ ഘട്ടത്തിൽ 60 വയസ്സിന് മുകളിലുള്ളവർക്കും 45 മുതൽ 59 വയസ്സ് വരെ പ്രായമുള്ള രോഗങ്ങൾ ഉള്ളവർക്കും ഇപ്പ്രാവശ്യം കുത്തിവെയ്പ്പ് എടുക്കും.  

3 /5

ആധാർ കാർഡ് അല്ലെങ്കിൽ വോട്ടർ ID കാർഡ് കൈയിൽ കരുതണം. അതല്ലെങ്കിൽ ഏതെങ്കിലും ഫോട്ടോ അടങ്ങിയ തിരിച്ചറിയൽ രേഖ കയ്യിൽ നിർബന്ധമായും കരുതിയിരിക്കണം.  

4 /5

നാല്പത്തിയഞ്ച് വയസ്സിനും 59 വയസ്സിനും ഇടയിലുള്ള ആളുകൾ വാക്‌സിൻ കുത്തിവെയ്പ്പ് എടുക്കണമെങ്കിൽ ഏതൊക്കെ രോഗങ്ങളുണ്ടെന്ന് വെളിപ്പെടുത്തുന്ന കോ - മോർബിഡിറ്റി സർട്ടിഫിക്കറ്റ് അംഗീകൃത ഡോക്ടറുടെ കയ്യിൽ നിന്നും വാങ്ങേണ്ടാതാണ്.  

5 /5

ആരോഗ്യ മേഖലയിലോ മറ്റ് മുൻ‌നിര പ്രവർത്തകരോ കുത്തിവെയ്പ്പ് എടുക്കണമെങ്കിൽ ഏത് മേഖലയിൽ ജോലി ചെയ്യുന്നുവെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.  

You May Like

Sponsored by Taboola