അ​ഹ​മ്മ​ദാ​ബാ​ദ്: കോ​വി​ഡ്  (COVID-19) ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ 3 സ്ത്രീ​ക​ള്‍  ഉ​ള്‍​പ്പെ​ടെ 8  പേ​ര്‍ വെന്തുമരിച്ചു...  


COMMERCIAL BREAK
SCROLL TO CONTINUE READING

ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ലാണ് ദാരുണമായ സംഭവം നടന്നത്.


വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ ന​വ​രം​ഗ്പു​ര​യി​ലെ ശ്രേ​യ് എ​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഐ​സി​യു​വി​ല്‍ കി​ട​ന്ന കോ​വി​ഡ് രോ​ഗി​ക​ളാ​ണ് അഗ്നിക്കിരയായത്‌. 


അതേസമയം, ആ​ശു​പ​ത്രി​യി​ലു​ണ്ടായിരുന്ന മാറ്റി  രോ​ഗി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി സ​ര്‍​ദാ​ര്‍ വ​ല്ല​ഭാ​യ് പ​ട്ടേ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ് ആ​ന്‍​ഡ് റിസ​ര്‍​ച്ച്‌  സെ​ന്‍ററിലേയ്ക്ക് മാറ്റി. 50 കി​ട​ക്ക​ള്‍ ഉ​ള്ള ആ​ശു​പ​ത്രി​യി​ല്‍ 45 രോ​ഗി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. രോ​ഗി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും അ​ഗ്നി​ശ​മ​ന​സേന​യും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.


ഷോ​ട്ട്സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യുടെ നാലാം നിലയില്‍നിനാണ് തീ പടര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്.


Also read: സംസ്ഥാനത്ത് 1,195 പേർക്ക് കൂടി കോറോണ; 1234 പേർ രോഗമുക്തരായി


സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി (Prime Minister Narendra Modi)  അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍ ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് 50,000 രൂ​പ വീതം നഷ്ടപരിഹാരം  പ്ര​ധാ​ന​മ​ന്ത്രി  പ്രഖ്യാപിച്ചു.



കൂടാതെ, സംഭവത്തില്‍ മുഖ്യമന്ത്രി വിജയ്‌ രുപാണി  (Vijay Rupani) യുമായും  അ​ഹ​മ്മ​ദാ​ബാ​ദ് മേയര്‍ ബിജാല്‍ പട്ടേലുമായും  സംസാരിച്ച പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി.