ന്യൂഡല്‍ഹി: കര്‍ണാടകയിലും ഗോവയിലും നടക്കുന്ന രാഷ്ട്രീയ നാടകങ്ങളില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി.


COMMERCIAL BREAK
SCROLL TO CONTINUE READING

പണവും അധികാരവും ഉപയോഗിച്ച്‌ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഒരിക്കല്‍ കൂടി ബിജെപി പുറത്തെടുത്തിരിക്കുന്നത്. ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്ന നടപടിയാണിത്. അവസരം മുതലെടുത്ത് പാര്‍ട്ടികള്‍ മാറുന്നവരുടെ അംഗത്വം ഇല്ലാതാക്കാന്‍ രാജ്യത്ത് കര്‍ശനമായ നിയമം നടപ്പാക്കേണ്ട സമയം അതിക്രമിച്ചെന്നും മായാവതി പറഞ്ഞു.


വോട്ടി൦ഗ് യന്ത്രങ്ങളില്‍ ക്രിത്രിമം നടത്തിയും വോട്ടിന് പണം നല്‍കിയുമാണ് ബിജെപി അധികാരത്തില്‍ ഏറിയത്. 2018ലും 19ലും നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികളെ മറികടക്കാനാണ് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ പുറത്താക്കാനുള്ള തീവ്ര ശ്രമങ്ങള്‍ തുടരുന്നത്. ബിജെപിയുടെ തരംതാണ നീക്കത്തെ ശക്തമായി അപലപിക്കുന്നുവെന്നും മായാവതി ട്വീറ്റ് ചെയ്തു.