`മീ ടൂ കേസ്`: പ്രിയാ രമണിയോട് ഹാജരാകാന്‍ കോടതി നിര്‍ദേശം
മുന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ നല്കിയ മാനനഷ്ടക്കേസില്‍ മാധ്യമ പ്രവര്‍ത്തക പ്രിയാ രമണിയോട് ഹാജരാകാന്‍ കോടതി നിര്‍ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതി പ്രിയാ രമണിക്ക് സമന്‍സ് അയച്ചു.
ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ നല്കിയ മാനനഷ്ടക്കേസില്‍ മാധ്യമ പ്രവര്‍ത്തക പ്രിയാ രമണിയോട് ഹാജരാകാന്‍ കോടതി നിര്‍ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതി പ്രിയാ രമണിക്ക് സമന്‍സ് അയച്ചു.
ഫെബ്രുവരി 25ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഹാജരാകണമെന്നാണ് ഡല്‍ഹി പട്യാലഹൗസ് കോടതിയുടെ നിര്‍ദേശം. "മീ ടൂ' ക്യാമ്പയിനിലൂടെ തനിക്കെതിരെ പ്രിയാ രമണി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു ചൂണ്ടിക്കാട്ടി അക്ബര്‍ നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം.
"പ്രിയാ രമണി വ്യക്തമായ ലക്ഷ്യത്തോടെ, പകയോടെ തന്നെ അപകീര്‍ത്തിപ്പെടുത്തി'. 20 വര്‍ഷം മുന്‍പ് നടന്നുവെന്ന് പറയുന്ന സംഭവത്തില്‍ അന്ന് അധികൃതരെ സമീപിക്കാതെ വര്‍ഷങ്ങള്‍ക്കു ശേഷം സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും തന്നെ അപമാനിച്ചു. എന്നീ കാര്യങ്ങളാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
ആരോപണത്തിന് പിന്നില്‍ അജന്‍ഡയുണ്ടെന്നും തന്റെ സല്‍പ്പേര് കളങ്കപ്പെടുത്തിയെന്നും പറഞ്ഞിരുന്ന ഹര്‍ജിയില്‍ ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരം പ്രിയാരമണിയെ ശിക്ഷിക്കണമെന്നും എം.ജെ. അക്ബര്‍ ആവശ്യപ്പെട്ടിരുന്നു.