ന്യൂഡല്‍ഹി: മീ ടൂ വെളിപ്പെടുത്തലുകളെ സ്വാഗതം ചെയ്ത് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ. ഹോളിവുഡില്‍ നിന്നാരംഭിച്ച മീ ടൂ ക്യാമ്പയിനില്‍ പങ്കെടുത്ത് നിരവധി സഹപ്രവര്‍ത്തകര്‍ക്കെതിരെ സ്ത്രീകള്‍ പരാതികളുമായി രംഗത്തെത്തിയതിനെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശര്‍മ്മ സ്വാഗതം ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ത്രീകളുടെ സ്വകാര്യതയിലേക്കുള്ള ഏത് തരം കടന്നുകയറ്റവും അപലപനീയമാണെന്ന് രേഖ ശര്‍മ്മ പറഞ്ഞു. വെളിപ്പെടുത്തലുകൾ നടത്തിയ സ്ത്രീകൾക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും കുറ്റക്കാരെ നിയമപ്രകാരം ശിക്ഷിക്കണമെന്നും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ആവശ്യപ്പെട്ടു. 


ഇത്തരം അതിക്രമങ്ങൾ, ഭരണഘടനാ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. 


നാന പടേക്കര്‍, കൈലാഷ് ഖേര്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളില്‍ തുടങ്ങി ചേതന്‍ ഭഗത്തിനെതിരെയും മീ ടൂ ആരോപണം ഉയര്‍ന്നു. ചിലര്‍ ചെയ്ത തെറ്റില്‍ മാപ്പ് പറഞ്ഞപ്പോള്‍ മറ്റ് ചിലര്‍ പരാതിക്കാര്‍ക്കെതിരെ കേസുമായി മുന്നോട്ട് പോവുകയാണ്. 


കേരളത്തില്‍ നടനും എംഎല്‍എയുമായ മുകേഷിനെതിരെയാണ് ആദ്യമായി മീ ടൂ ആരോപണം ഉയര്‍ന്നത്. എന്നാല്‍ അത് താനല്ലെന്നും ഏതെങ്കിലും മുകേഷ് കുമാറായിരിക്കും എന്നായിരുന്നു മുകേഷിന്‍റെ മറുപടി.