ന്യൂഡല്‍ഹി: പിഡിപിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ മറ്റൊരു 1987ആവും പരിണതഫലമെന്ന് ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

സഖ്യത്തില്‍ നിന്നും പിന്‍മാറിയ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച്‌​ പി.ഡി.പി നേതാവ്​ മെഹബൂബ മുഫ്​തി. പിഡിപിയെ തകര്‍ക്കാനാണ്​ ബിജെപിയുടെ ശ്രമമെങ്കില്‍ അതി​​ന്‍റെ പരിണിത ഫലം വലിയ വിപത്തായിരിക്കുമെന്ന് മാധ്യമങ്ങേളോട് സംസാരിക്കവേ അവര്‍ പറഞ്ഞു.


പി.ഡി.പിയെ പിളര്‍ത്താനാണ് കേന്ദ്രസര്‍ക്കാരിന്‍റെ ശ്രമമെങ്കില്‍ അതിന്‍റെ അനന്തരഫലം, വിഘടനവാദികളായ സലാഹുദ്ദീനും യാസിന്‍ മാലികും പോലെയുള്ളവരുടെ പിറവിയായിരിക്കുമെന്നവര്‍ പറഞ്ഞു. ബിജെപിയെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു മുഫ്തിയുടെ അക്രമണം. കശ്​മീരില്‍ വിഘടനവാദികള്‍ ഉണ്ടായതെന്തുകൊ​ണ്ടെന്ന്​ ചിന്തിക്കുന്നത് നല്ലതാണെന്നഭിപ്രായപ്പെട്ട അവര്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ കശ്​മീരി​ലെ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കാന്‍ ശ്രമിക്കരുതെന്നും താക്കീത് ചെയ്​തു.



സഖ്യം പൊളിഞ്ഞ ശേഷം പിഡിപിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ്​ ബി.ജെ.പി നിരത്തിയത്​. ഗവര്‍ണര്‍ ഭരണം നടക്കുന്ന കശ്മീരില്‍ പിഡിപിയെ തകര്‍ത്ത് സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി ശ്രമം നടത്തുകയണെന്ന വാര്‍ത്തയാണ് മെഹബൂബ മുഫ്തിയെ ചൊടിപ്പിച്ചത്. എന്നാല്‍ കശ്മീരിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് റാം മാധവ് ഇത് നിരാകരിച്ചിരുന്നു. 


അതേസമയം, മെഹ്ബൂബയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചുകൊണ്ട് നാഷണല്‍ കോണ്‍ഫനറന്‍സ്​ നേതാവ്​ ഒമര്‍ അബ്​ദുള്ള രംഗത്തെത്തി. പി.ഡി.പിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കശ്മീരില്‍ വിഘടനവാദികള്‍ പിറവിയെടുക്കുമെന്ന് പറഞ്ഞാണ് മെഹബൂബ കേന്ദ്രസര്‍ക്കാറിനെ ഭീഷണിപ്പെടുത്തുന്നത്​. എന്നാല്‍ അവരുടെ ഭരണത്തിനു കീഴില്‍ കശ്​മീരില്‍ വീണ്ടും വിഘടനവാദികള്‍ വളര്‍ന്നുവന്നത്​ മെഹബൂബ മുഫ്​തി മറന്നുവെന്ന്​ അദ്ദേഹം പറഞ്ഞു.