New Delhi : കേന്ദ്ര സർക്കാർ ബ്ലു ടിക്കിനായി (Twitter Blue Tick) പോരാടുകയാണ് വാക്സിനായി (COVID Vaccine) ഒന്നും ചെയ്യുന്നില്ല എന്ന ആക്ഷേപവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി (Rahul Gandhi). ട്വിറ്ററിലൂടെ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉയർത്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെയും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ ട്വിറ്റർ അക്കൗണ്ടിന്റെ ബ്ലു ടിക്ക് നഷ്ടമായിരുന്നു. ഇത് വലിയ തോതിൽ ട്വിറ്ററിനെതിരെ വിമർശനം ഉടലെടുത്തിരുന്നു.


ALSO READ : Twitter Banning in Nigeria: കൂ നൈജീരിയയിലേക്ക് എത്തിക്കാൻ ശ്രമം


അതേസമയം കേന്ദ്രവും അമേരിക്കൻ സോഷ്യൽ മീഡിയ ഭീമനുമായ ട്വിറ്ററും തമ്മിൽ പുതിയ ഐടി നയത്തിൽ പോരട്ടം തുടരുകയാണ്. ഇന്ന് കേന്ദ്രം വീണ്ടും ട്വറ്ററിനെതിരെ രണ്ടാം തവണ അന്ത്യശാസനം നൽകിയിരുന്നു. അതിനിടിയിലാണ് ഇവരുടെ സ്വകാര്യ അക്കൗണ്ടുകളുടെ ബ്ലു ടിക്ക് ട്വിറ്റർ നീക്കം ചെയ്തത്. 


കേന്ദ്ര സർക്കാർ ട്വിറ്ററിലെ ബ്ലു ടിക്കിനായി പോരാടുകയാണ് കോവിഡ് വാക്സിനായി ജനം സ്വയംപര്യപ്തർ ആകേണ്ട അവസ്ഥയാണെന്നാണ് രാഹുൽ ട്വീറ്റിലൂടെ കേന്ദ്രത്തെ വിമർശിച്ചത്. കേന്ദ്രത്തിന്റെ മുൻഗണന ഇങ്ങനെയാണെന്നും രാഹുൽ പറയുന്നു.



ALSO READ : RSS സർസംഘചാലക് മോഹൻ ഭാഗവതിന്റെ ട്വിറ്റർ അക്കൗണ്ടിന്റെ ബ്ലൂ ബാഡ്ജും നീക്കം ചെയ്തു, വിശദീകരണം നൽകാതെ Twitter


ഇരുവരുടെയും ബ്ലൂ ബാഡ്ജ് മണിക്കൂറുകൾക്കുള്ളിൽ ട്വിറ്റർ പുനഃസ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വർഷമായി ഇരുവരുടെ അക്കൗണ്ടുകൾ സജീവമല്ലാത്തതിനെ തുടർന്നാണ് ട്വിറ്റർ അൽഗോരിതം ബ്ലു ബാഡ്ജ് നീക്കം ചെയ്തത്. 


ALSO READ : Twitter ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അക്കൗണ്ടിന്റെ ബ്ലു ബാഡ്ജ് നീക്കം ചെയ്തു, മണിക്കൂറുകൾക്കുള്ളിൽ ട്വിറ്റർ അത് പുനഃസ്ഥാപിച്ചു


ട്വിറ്ററിൽ ഒരു അക്കൗണ്ട് വിശ്വാസയോഗ്യമാണെന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണ് ബ്ലു ബാഡ്ജുകൾ നൽകുന്നത്. ഈ അക്കൗണ്ടുകൾ ഒരു നിശ്ചിത സമയത്ത് സജ്ജീവമല്ലെങ്കിൽ ആ ബാഡ്ജ് അവർ നീക്കം ചെയ്യുന്നതാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.