ന്യൂഡല്‍ഹി: പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തിന് സഹായമായി തന്‍റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന ചെയ്ത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.
കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താന്‍ തിങ്കളാഴ്ച ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു അവലോകന യോഗം വിളിച്ചിരുന്നു. രാജ്യസഭ ഉപാധ്യക്ഷന്‍ ഹരിവംശും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ശേഷമാണ് അദ്ദേഹം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മാസത്തെ വേതനം നല്‍കുന്നതായി അറിയിച്ചത്.
ഏകദേശം 4 ലക്ഷം രൂപയാണ് ഉപരാഷ്ട്രപതിയുടെ ഒരു മാസത്തെ ശമ്പളം.