New Delhi: നൈജീരിയയിലെ ട്വിറ്റർ നിരോധത്തിന് തൊട്ടു പിന്നാലെ ഇന്ത്യൻ സോഷ്യൽ നെറ്റ് വർക്കിങ്ങ് സൈറ്റായ കൂ നൈജീരിയയിലേക്ക് എത്തിക്കാൻ ശ്രമം. എത്രയും പെട്ടെന്ന് ഇതിനുള്ള നടപടികൾ പൂർത്തിയാവുമെന്നാണ് സൂചന.
നൈജീരിയയുടെ പ്രാദേശിക ഭാഷകൾ കൂടി ഉൾപ്പെടുത്തിയാണ് ലോഞ്ചിങ് ആലോചിക്കുന്നത്. കമ്പനിയുടെ Co-founder കൂടിയായ അപ്രമേയ രാധാകൃഷ്ണനാണ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ഇന്ത്യ അടക്കം 14 രാജ്യങ്ങളിലാണ് കൂ ലഭ്യമായിട്ടുള്ളത്.
ട്വീറ്റിന് യൂസർമാരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നൈജീരിയയുടെ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ (President Muhammed Buhari) ട്വീറ്റ് നീക്കം ചെയ്തതിന് പിന്നാലെയാണ് ട്വിറ്ററിനെ രാജ്യത്ത് വിലക്കിയത്.
ട്വിറ്ററിന് നൈജീരിയയിലെ പ്രവർത്തനങ്ങളിൽ പ്രത്യേക അജണ്ടയുള്ളതായി സംശയിക്കുന്നുവെന്ന് വാർത്താ വിതരണ മന്ത്രാലയം ആരോപിച്ചു. ആളുകൾ പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കുകയും കൊലപാതകങ്ങൾ നടത്തുകയും ചെയ്യുന്നതിന് ഹാഷ്ടാഗുകൾ (Hashtag) ഉപയോഗിച്ചപ്പോൾ അതിനെ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യമെന്നാണ് ട്വിറ്റർ വ്യക്തമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA