ന്യൂഡല്‍ഹി: പുനഃസംഘടനാ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കേന്ദ്രമന്ത്രി കല്‍രാജ് മിശ്ര രാജിവച്ചു. ചെറുകിട ഇടത്തരം വ്യവസായ വകുപ്പ് ആണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. രാജിവെക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്നലെ പ്രധാനമന്ത്രിയെ കണ്ട് രാജി സന്നദ്ധത അറിയിച്ചപ്പോള്‍ അദ്ദേഹം അത് അംഗീകരിച്ചു. ഉടന്‍ താന്‍ രാജിക്കത്ത് നല്‍കിയെന്നും കല്‍രാജ് മിശ്ര പറഞ്ഞു. താന്‍ നേരത്തെയും രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്നും പക്ഷെ അന്ന് ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ പ്രചാരണത്തിന് തന്‍റെ ആവശ്യമുണ്ടെന്ന് നേതൃത്വം അറിയിച്ചത് കൊണ്ട് അന്ന് രാജിവെച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ വീണ്ടും രാജി സന്നദ്ധത അറിയിക്കുകയായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 


കേന്ദ്രമന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച പൂർണചിത്രം ഞായാറാഴ്ച രാവിലെ പത്തു മണിയോടെ വ്യക്തമാകും.  അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ മന്ത്രിസഭാ പുനഃസംഘടനയായിരിക്കും ഞായറാഴ്ച നടക്കുക. വകുപ്പു മാറ്റത്തിന് പുറമേ, പുതുമുഖങ്ങൾക്ക് പ്രാതിനിധ്യം നൽകിക്കൊണ്ടുള്ള മന്ത്രിസഭയാ പുനഃക്രമീകരണമാകും ഉണ്ടാവുകയെന്നാണ് സൂചന.