എന്തുക്കൊണ്ട് ഞങ്ങളെ ഉപേക്ഷിച്ചു? ഇനി വോട്ട് ചെയ്യുന്നതിന് മുന്‍പ് ഒന്നുകൂടി ആലോചിക്കും....
തന്നെപ്പോലെ ദുരിതമനുഭവിച്ച കുടിയേറ്റ തൊഴിലാളികള്‍ അടുത്ത തവണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് മുന്‍പ് ഒന്നുകൂടി ആലോചിക്കു൦...
ന്യൂഡല്‍ഹി: തുടര്‍ച്ചയായി ആറു വര്‍ഷം ഇന്ത്യ ഭരിച്ച മോദിയ്ക്ക് അതിഥി തൊഴിലാളികള്‍ക്കിടെ സ്വാധീനം കുറയുന്നതായി റിപ്പോര്‍ട്ട്.
പ്രമുഖ ബിസിനസ് മാധ്യമമായ ബ്ലൂബര്‍ഗിന്‍റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊറോണ വൈറസി(Corona Virus)ന്‍റെ പശ്ചാത്തലത്തില്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളാണ് ഇവര്‍ക്കിടയില്‍ മോദിയുടെ സ്വാധീനം കുറയാന്‍ കാരണം.
ഫ്ലൈറ്റ് ചാർട്ടർ ചെയ്യുന്നുണ്ടോ എന്ന് നോക്കണേ... മന്ത്രിയ്ക്ക് ട്രോള്‍
അധികാരത്തിലെത്താന്‍ ബിജെപി(BJP)യെ സഹായിച്ച അതിഥി തൊഴിലാളികള്‍ക്കിടെ കഴിഞ്ഞ രണ്ട് മാസമായാണ് ഈ നിലപാട്. ലോക്ക്ഡൌണ്‍ (Corona Lockdown) പ്രഖ്യാപിച്ചതോടെ ജോലിയും വരുമാനവും നഷ്ടപ്പെട്ട ഇവര്‍ക്ക് കേന്ദ്രസര്‍ക്കാരിനോടുള്ള അടുപ്പം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.
എന്തുക്കൊണ്ടാണ് നരേന്ദ്ര മോദി (Narendra Modi) സര്‍ക്കാര്‍ ഞങ്ങളെ ഉപേക്ഷിച്ചതെന്നും ഞങ്ങള്‍ക്ക് വേണ്ടി മോദി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും നോയിഡ(Noida)യിലെ ഫാക്ടറി ജീവനക്കാരന്‍ ജാമുന്‍ ജാ ചോദിക്കുന്നു. കൂടാതെ, തന്നെപ്പോലെ ദുരിതമനുഭവിച്ച കുടിയേറ്റ തൊഴിലാളികള്‍ അടുത്ത തവണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് മുന്‍പ് ഒന്നുകൂടി ആലോചിക്കുമെന്നും അദ്ദേഹം പറയുന്നു.
മുതിര്‍ന്ന RSS പ്രചാരകന്‍ ആര്‍ വേണുഗോപാല്‍ വിടവാങ്ങി
അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ അതിഥി തൊഴിലാളികളുടെ ഈ നിലപാട് സ്വാധീനം ചെലുത്താന്‍ സാധ്യതയേറെയാണ്.
നവംബറില്‍ ബീഹാറി(Bihar)ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് അതില്‍ പ്രധാനം. രാജ്യത്ത് ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികളുള്ള ഇവിടെ JDU-BJP സര്‍ക്കാരാണ് നിലവില്‍ ഭരിക്കുന്നത്. കൊവിഡ്-19 (COVID-19) വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ ഏറെ ബാധിച്ചത് അതിഥി തൊഴിലാളികളെയാണ്.