പാറ്റ്ന: ബീഹാറില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടയിലുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത് നവമി ആഘോഷങ്ങള്‍ക്ക് പതിനാല് ദിവസം മുന്‍പ് ബീഹാറില്‍ എത്തിയിരുന്നതായും യാദവ് ആരോപിച്ചു. ആഘോഷങ്ങള്‍ക്കിടയില്‍ കലാപമുണ്ടാക്കാനുള്ള പരിശീലനം നല്‍കാനാണ് ഭഗവത് എത്തിയതെന്നും യാദവ് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബീഹാറിലെ നവാദാ മേഖലയിലേക്ക് സംഘര്‍ഷം വ്യാപിച്ചിരുന്നു. നവാദ ബൈപാസിനടുത്തുള്ള ക്ഷേത്രത്തിന് കേട്പാട് വരുത്തിയെന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ പ്രദേശത്തെ കടകള്‍ക്ക് തീ വച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് ആകാശത്തേക്ക് നിറയൊഴിച്ചു.


രാമനവമി ആഘോഷങ്ങളുടെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭാഗല്‍പുര്‍, ഔറംഗാബാദ്, സമസ്തീപുര്‍, നളന്ദ, മുംഗേര്‍ എന്നിവിടങ്ങളില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. 


അതേസമയം വര്‍ഗീയ സംഘര്‍ഷത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് രണ്ട് ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷം നടന്ന പ്രദേശത്തെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് ബിജെപി നേതാക്കളായ ദിനേശ് ഝാ, മോഹന്‍ പട്വ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.