ന്യൂഡല്‍ഹി: പത്മാവതിയിലെ ഗാനത്തിന് മുലായം സിംഗിന്‍റെ മരുമകള്‍ അപര്‍ണ യാദവ് ചുവട് വച്ചതില്‍ പ്രതിഷേധിച്ച് കര്‍ണിസേന. രജപുത്രരെ അപമാനിക്കുന്നതായി അപര്‍ണയുടെ നടപടിയെന്ന് കര്‍ണസേന ആരോപിച്ചു. പത്മാവതിയിലെ  'ഗൂമര്‍' ഗാനത്തിന് അപര്‍ണ യാദവ് നൃത്തം ചെയ്യുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് കര്‍ണിസേനയുടെ പ്രതിഷേധം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു രജപുത്ര വനിതയായിട്ടും സ്വന്തം സമുദായത്തിന്‍റെ വികാരം കണക്കിലെടുക്കാതെയാണ് വിവാദ ഗാനത്തിന് അപര്‍ണ ചുവട് വച്ചതെന്ന് കര്‍ണിസേന നേതാവ് ലോകേന്ദ്ര സിംഗ് കല്‍വി അഭിപ്രായപ്പെട്ടു. 


 



 


നൃത്തം ചെയ്യാന്‍ അത്രയ്ക്ക് താല്‍പര്യമാണെങ്കില്‍ ചിത്രത്തിലുപയോഗിച്ചിരിക്കുന്ന പാട്ടിന്‍റെ യഥാര്‍ത്ഥ പതിപ്പും മറ്റ് രാജസ്ഥാന്‍ നാടോടി ഗാനങ്ങളും അപര്‍ണയ്ക്ക് അയച്ചുകൊടുക്കാമെന്നും ലോകേന്ദ്ര സിംഗ് പറഞ്ഞു. 


മുലായം സിംഗിന്‍റെ ഇളയ മകന്‍ പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ യാദവ്. തന്‍റെ സഹോദരന്‍റെ വിവാഹാഘോഷങ്ങള്‍ക്കിടെയാണ് പത്മാവതിയിലെ പാട്ടിനൊത്ത് നൃത്തം ചെയ്തത്. അപര്‍ണയുടെ നൃത്തത്തിന്‍റെ വീഡിയോ എ.എന്‍.ഐ പുറത്തുവിട്ടിരുന്നു.