മുംബൈ: നവി മുംബൈയിലെ വാശി റെയിൽവേ സ്റ്റേഷനിൽ നിന്നും കഴിഞ്ഞ സെപ്റ്റംബർ ആറിന് മൂന്നു വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. കുട്ടിയെ ഇതുവരെ കണ്ടെത്താനായില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. കുട്ടിയെ തോളിലേറ്റിയ ഇയാൾ പൻവേൽ റെയിൽവേ സ്റ്റേഷനിലേയ്ക്ക് ട്രെയിൻ കയറിയതായും കണ്ടെത്തി. നവി മുംബൈ പോലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും ജിപിഎസ് സഹായത്തോടെ കുട്ടിയെ കണ്ടെത്താൻ ശ്രമങ്ങൾ തുടരുകയാണ്.


ഉച്ചയ്ക്ക് 1.03 മണിയോടെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും ഇയാൾ പൻവേൽ ട്രെയിനിൽ കയറിയതിനു തെളിവുകളുണ്ട്‌.കുട്ടിയുടെ 'അമ്മ സ്റ്റേഷനടുത്തുള്ള കടയിൽ നിന്നും വടാപാവ് വാങ്ങിക്കൊണ്ടിരിക്കുമ്പോൾ കുട്ടി അമ്മയെ വിട്ടു പോവുകയായിരുന്നു. കുട്ടി കൂടെയില്ലെന്ന കാര്യം ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ 'അമ്മ പൊലീസിന് പരാതി നൽകി.