പാറ്റ്ന: ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയ നരേന്ദ്രമോദി സര്‍ക്കാരിന്‍റെ നീക്കം മുസ്ലീം ജനതയെ അസ്വസ്ഥരാക്കുന്നുവെന്ന് ആര്‍ജെഡി തലവന്‍ ലാലു പ്രസാദ്‌ യാദവ്. ഈ നീക്കം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാലിത്തീറ്റ കുംഭകോണം സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയ വേളയിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാലിത്തീറ്റ കുംഭകോണ കേസിൽ മൂന്നര വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ് ലാലു യാദവ്.


ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവര്‍ക്കായി നല്‍കിവരുന്ന 700 കോടി രൂപയുടെ സബ്സിഡിയാണ് കേന്ദ്ര സർക്കാർ നിർത്തലാക്കിയത്. പകരമായി ഈ തുക മുസ്ലിം വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനായും പെൺകുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികൾക്കായും വിനിയോഗിക്കാനാണു സര്‍ക്കാര്‍ നീക്കം.