ചെന്നൈ: രണ്ടാം അനൗദ്യോഗിക ഉച്ചകോടിയ്ക്ക് ചെന്നൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാത സവാരിയുടെ ചിത്രങ്ങളും വീഡിയോയുമാണ്‌ സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചൂടന്‍ ചര്‍ച്ചാവിഷയം.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രഭാതസവാരിയ്ക്കായി മഹാബലിപുരത്തെ കടപ്പുറത്തെത്തിയ നരേന്ദ്ര മോദി ശുചിത്വമെന്ന ആശയത്തോടുള്ള തന്‍റെ പ്രതിബന്ധത ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്.  


കടല്‍ത്തീരത്ത് നടക്കുന്നതിനിടയില്‍ അവിടെ കണ്ട മാലിന്യങ്ങളൊക്കെ പറക്കിയെടുക്കുകയും ശേഷം ഒരു പ്ലാസ്റ്റിക്‌ സഞ്ചിയിലിട്ട് താന്‍ തങ്ങിയ ഹോട്ടലിലെ ജീവനക്കാരനായ ജയരാജിന് കൈമാറിയതായും അദ്ദേഹം ട്വീറ്റ് ചെയ്തു. 


 



 


മാത്രമല്ല നമ്മുടെ പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും, ആരോഗ്യത്തെക്കുറിച്ച് ബോധവാന്‍മാരായിരിക്കണമെന്നും വീഡിയോയ്ക്കൊപ്പം അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. 


 



 


'ഹൗഡി മോദി' പരിപാടിയില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ പോയപ്പോഴും ഇന്ത്യ പിന്തുടരുന്ന ശുചിത്വ മാതൃക മോദി ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയിരുന്നു. 


ആ വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തുകൊണ്ട് നല്‍കിയ പൂച്ചെണ്ടില്‍ നിന്നും താഴെ വീണ പൂവ് എടുത്ത് സുരക്ഷാ ഉദ്യോഗസ്ഥന് നല്‍കിയതായിരുന്നു അന്നത്തെ വീഡിയോ.