ന്യൂഡൽഹി: രാജ്യത്ത് പുതുതായി 2,08,921 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4,157 കൊവിഡ് മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. 2,95,955 പേർ രോ​ഗമുക്തരായതായും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം (Central Health Ministry) അറിയിച്ചു. 22,17,320 പേരെയാണ് 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് (Test) വിധേയരാക്കിയത്. ഏറ്റവും ഉയർന്ന പ്രതിദിന പരിശോധനാ നിരക്കാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

20,06,62,456 പേർ വാക്സിൻ (Vaccine) സ്വീകരിച്ചതായും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ 24,95,591 സജീവ കൊവിഡ് രോ​ഗികളാണ് ഉള്ളത്. ഇതോടെ ഇന്ത്യയിൽ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,71,57,795 ആയി. ഇതിൽ 2,43,50,816 പേരാണ് രോ​ഗമുക്തരായത്. കൊവിഡ് ബാധിച്ച് രാജ്യത്ത് ആകെ 3,11,388 പേരാണ് മരിച്ചത്.


ALSO READ: Covid19: പതഞ്ജലി ഡയറി മേധാവി കൊവിഡ് ബാധിച്ച് മരിച്ചു


നിലവിൽ കർണാടകയിലാണ് (Karnataka) ഏറ്റവും കൂടുതൽ രോ​ഗബാധിതരുള്ളത്. 4.4 ലക്ഷം പേരാണ് കർണാടയിൽ രോ​ഗബാധിതരായിട്ടുള്ളത്. മഹാരാഷ്ട്രയിൽ 3.3 ലക്ഷം പേരാണ് കൊവിഡ് ബാധിതരായുള്ളത്. തമിഴ്നാടും കേരളവുമാണ് തൊട്ടുപിന്നിൽ. തമിഴ്നാട്ടിൽ മൂന്ന് ലക്ഷം പേരും കേരളത്തിൽ 2.6 ലക്ഷം പേരുമാണ് രോ​ഗബാധിതർ. ആന്ധ്രയിൽ രണ്ട് ലക്ഷം പേരാണ് കൊവിഡ് ബാധിതരായിരിക്കുന്നത്.


ALSO READ: Black Fungus vs White Fungus vs Yellow Fungus: ഏത് ഫംഗസ് ബാധയാണ് കൂടുതൽ അപകടക്കാരി; ആർക്കാണ് ഫംഗസ്‌ ബാധ ഉണ്ടാകാൻ സാധ്യത?


അതേസമയം, രാജ്യത്ത് ബ്ലാക്ക് ഫം​ഗസ് ബാധയും ബ്ലാക്ക് ഫം​ഗസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും ഉയരുകയാണ്. ബ്ലാക്ക് ഫം​ഗസിന് പിന്നാലെ വൈറ്റ് ഫം​ഗസ് ബാധയും യെല്ലോ ഫം​ഗസ് ബാധയും റിപ്പോർട്ട് ചെയ്യപ്പെട്ടു. ബ്ലാക്ക് ഫം​ഗസ്, വൈറ്റ് ഫം​ഗസ് എന്നിവയെ  അപേക്ഷിച്ച് യെല്ലോ ഫം​ഗസ് കൂടുതൽ അപകടകാരിയാണെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ വ്യക്തമാക്കുന്നത്. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഈ ഫം​ഗസ് ബാധ മരണത്തിന് വരെ കാരണമാകും. രോ​ഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് ഫം​ഗസ് ബാധയുണ്ടാകുന്നത്. പ്രമേഹ രോ​ഗികളിൽ ഫം​ഗസ് ബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.