തിരുവനന്തപുരം : കോവിഡ് വാക്സിനേഷൻ (Covid Vaccine) പട്ടികയിൽ 11 വിഭാഗങ്ങളെക്കൂടി ആരോഗ്യവകുപ്പ് ഉൾപ്പെടുത്തും. പരമാവധി പേരെ ഇനിയും ഉൾപ്പെടുത്താനാണ് ശ്രമം.
ഭക്ഷ്യ സിവില്‍ സപ്ലൈസ് ഫീല്‍ഡ് സ്റ്റാഫ്, എഫ്സിഐ.യുടെ ഫീല്‍ഡ് സ്റ്റാഫ്, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഫീല്‍ഡ് സ്റ്റാഫ്, സാമൂഹ്യനീതി വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, വനിത ശിശുവികസന വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, മൃഗസംരക്ഷണ വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, ഫിഷറീസ് വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, എസ്.എസ്.എല്‍.സി എന്നിവർക്കും ഉണ്ട്.
കൂടാതെ എച്ച്.എസ്.സി., വി.എച്ച്.എസ്.എസി. തുടങ്ങിയ പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്ബില്‍ നിയമിച്ച അധ്യാപകര്‍, പോര്‍ട്ട് സ്റ്റാഫ്, വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്ന വാക്‌സിനേഷന്‍ നിര്‍ബന്ധമുള്ളവര്‍, കടല്‍ യാത്രക്കാര്‍ എന്നിവരുമാണ് വാക്സിനേഷന് മുൻഗണനയുള്ളത്ആരോഗ്യവകുപ്പ് ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.
ALSO READ : ബ്ലാക്ക്, വൈറ്റ് ഫംഗസുകൾക്ക് പുറമെ യെല്ലോ ഫംഗസും; രാജ്യം ആശങ്കയിൽ
വിദേശത്ത് പഠിക്കാനും ജോലിക്കായും പോകുന്നവരും വാക്സിനേഷൻ മുന്‍ഗണനാ വിഭാഗത്തിലുണ്ട്. വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവര്‍ക്ക് പല രാജ്യങ്ങളും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം എടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA