Weather Updates: ഡൽഹിയിൽ തണുത്ത കാറ്റ്, ചണ്ഡിഗഡിൽ കാലാവസ്ഥയിൽ മാറ്റം, യുപിയിൽ Rain Alert
പക്ഷേ കഴിഞ്ഞ ദിവസം ഡൽഹിയിൽ മഴ ലഭിക്കുമെന്ന പ്രവചനം തെറ്റാണെന്ന് തെളിഞ്ഞു.
Rain Alert in UP: രാജ്യത്ത് കാലാവസ്ഥ മാറിമറിയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാലാവസ്ഥാ വകുപ്പ് മഴ അലേർട്ട് (Rain Alert) നൽകിയിട്ടുണ്ട്. പക്ഷേ കഴിഞ്ഞ ദിവസം ഡൽഹിയിൽ മഴ ലഭിക്കുമെന്ന പ്രവചനം തെറ്റാണെന്ന് തെളിഞ്ഞു.
ഇന്ന് കാലാവസ്ഥാ വകുപ്പ് ഉത്തർപ്രദേശിൽ മഴ (Rain Alert) പെയ്യാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇടിമിന്നലോടുകൂടിയ നേരിയ മഴ ഇവിടെ ഉണ്ടായേക്കുമെന്നാണ്. അതുപോലെ ബീഹാറിലും മൂന്ന് ദിവസത്തിനുള്ളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകാമെന്നും പ്രവചനമുണ്ട്. മാർച്ച് 11 വരെ സംസ്ഥാനത്ത് മഴ പ്രവചിച്ചിട്ടുണ്ട്.
ഡൽഹിയിലെ ഇന്നത്തെ കാലാവസ്ഥ
കഴിഞ്ഞ ദിവസം ഡൽഹിയിൽ (Delhi) മഴയെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും പക്ഷേ aഎ മുന്നറിയിപ്പ് തെറ്റാണെന്ന് തെളിഞ്ഞു. കാലാവസ്ഥാ വകുപ്പിന്റെ നിഗമനമനുസരിച്ച് ഇന്ന് തിങ്കളാഴ്ച ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും എന്നാണ്. എന്നിരുന്നാലും ഇത്തവണ മഴയുടെ സാധ്യത പ്രവചിച്ചിട്ടില്ല.
Also Read: International Women's Day 2021: അറിയാം ലോകശ്രദ്ധ നേടിയ 6 സ്ത്രീകളെക്കുറിച്ച്
ഒരു ദിവസം 20 മുതൽ 30 കി വേഗതയിൽ മണിക്കൂറിൽ ശക്തമായ കാറ്റ് ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. പരമാവധി താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 31, 16 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.
ചണ്ഡിഗഡിൽ കാലാവസ്ഥയിൽ മാറ്റം
ചണ്ഡിഗഡിനെക്കുറിച്ചാണെങ്കിൽ ആകാശം ഇന്ന് തെളിഞ്ഞിരിക്കും എന്നാണ് റിപ്പോർട്ട്. രാത്രി വൈകി പെയ്ത മഴയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ചെറിയ തണുപ്പുണ്ട്. തണുത്ത കാറ്റും ഉണ്ട്.
Dhanbad ലും കാലാവസ്ഥാ രീതികൾ മാറിക്കൊണ്ടിരിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ പരമാവധി താപനില 35-36 നും കുറഞ്ഞ താപനില 18 നും 20 ഡിഗ്രിക്കും ഇടയിലാണെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. കുറഞ്ഞ താപനില 14 മുതൽ 16 ഡിഗ്രി വരെയായിരുന്നു, ഇത് മൂന്ന് മുതൽ നാല് ഡിഗ്രി വരെ വർദ്ധിക്കാം.
ജംഷദ്‌പൂരിൽ മാർച്ച് 11-12 തീയതികളിൽ യെല്ലോ അലേർട്ട് (Yellow Alert)
മാർച്ച് 11-12 തീയതികളിൽ ജംഷദ്‌പൂരിൽ (Jamshedpur) യെല്ലോ അലേർട്ട് (Yellow Alert) കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്. മാത്രമല്ല ഈ രണ്ട് ദിവസങ്ങളിൽ ഝാർഖണ്ഡിൽ ഭാഗികമായി ഇടിമിന്നലോട് കൂടിയ മഴയയ്ക്കും സാധ്യതയുണ്ട്. മാർച്ച് 10 നും ആകാശം മൂടിക്കെട്ടിയതായിരിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...