International Women's Day 2021: അറിയാം ലോകശ്രദ്ധ നേടിയ 6 സ്ത്രീകളെക്കുറിച്ച്

ഇത്തവണത്തെ മഹിളാദിന  (International Women's Day) തീം എന്നുപറയുന്നത് 'Women in leadership: an equal future in a Covid19 World'.   

Written by - Ajitha Kumari | Last Updated : Mar 8, 2021, 10:30 AM IST
  • ലോകമെമ്പാടുമുള്ള വനിതകൾക്കായുള്ള ഒരു ദിനം
  • ഇത്തവണത്തെ മഹിളാദിന തീം 'Women in leadership: an equal future in a Covid19 World'.
  • 1857 മാർച്ച് 8 ന് ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കം.
International Women's Day 2021: അറിയാം ലോകശ്രദ്ധ നേടിയ 6 സ്ത്രീകളെക്കുറിച്ച്

മാർച്ച് 8... വനിതാ ദിനം...ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകമെമ്പാടുമുള്ള വനിതകൾക്കായുള്ള ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാ ദിനാചരണം (International Women's Day) ഉരുത്തിരിഞ്ഞത് അല്ലെ.  1857 മാർച്ച് 8 ന് ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമിട്ടത്.  

സ്ത്രീകൾ ലോകത്തിന്റെ ശക്തി തന്നെയാണ് എന്ന് ഓരോ നിമിഷവും വ്യക്തമാകുകയാണ്.  മുൻപ് വീടുകളിൽ മാത്രം ഒതുങ്ങിയിരുന്ന സ്ത്രീകൾ ഇന്ന് ലോകത്തിലെ പ്രധാന ചുമതലകളിൽ ഏർപ്പെട്ടിരിക്കുകയാണ്.  അതായത് എല്ലാ ചട്ടക്കൂടുകളേയും വലിച്ചെറിഞ്ഞ് ലോകത്തിന് തന്നെ അഭിമാനിക്കാവുന്ന തരത്തിൽ സ്ത്രീകൾ വളർന്നുവെന്ന് സാരം.  ഇത്തവണത്തെ മഹിളാദിന  (International Women's Day) തീം എന്നുപറയുന്നത് 'Women in leadership: an equal future in a Covid19 World'

Also Read: International Women's Day 2021: അറിയാം മികച്ച Women's Day ക്വാട്ടുകൾ

എന്തായാലും ഈ അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്വാധീനിച്ച ആറ് മഹിളകളെക്കുറിച്ച് ഞാനിവിടെ കുറിക്കുന്നു. 

കെ കെ ശൈലജ (KK Shailaja)

 

ഈ കൊറോണ മഹാമാരി (Corona Pandemic) സമയത്ത് എന്റെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് മറ്റാരുമല്ല നമ്മുടെ ശൈലജ ടീച്ചർ തന്നെയാണ്.  തുടക്കത്തിലേ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ലോകശ്രദ്ധ നേടി പ്രശസ്തയായ ഒരു വനിതാ മന്ത്രിയാണ് നമ്മുടെ കേരളത്തിന്റെ ആരോഗ്യമന്ത്രിയായ കെ.കെ ശൈലജ (KK Shailaja)

അതുകൊണ്ടുതന്നെ കൊറോണ വൈറസിനെ നേരിടാനുള്ള ശ്രമങ്ങളെ മുന്‍നിര്‍ത്തി നിരവധി ദേശീയ, അന്താരാഷ്ട്രീയ ബഹുമതികളും ടീച്ചറിനെ തേടിയെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കോവിഡ് 19 കേസുകള്‍ രേഖപ്പെടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം.  ആ സമയം സംസ്ഥാനത്ത് മരണനിരക്ക് കുറയ്ക്കാനും വളരുന്ന കോവിഡ് നിരക്ക് കുറയ്ക്കാനും കഠിന പ്രയത്നം തന്നെയാണ് കെ.കെ ശൈലജ ടീച്ചർ നടത്തിയത്.

Also Read: വീണ്ടുമൊരു വനിതാദിനം കൂടി...

ജസീന്ദ ആര്‍ഡേന്‍ (Jacinda Arden)

2017 ല്‍ ന്യൂസിലാന്‍ഡിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റ വനിതയാണ് ജസീന്ദ ആര്‍ഡേന്‍ (Jacinda Arden). അവർ അധികാരത്തില്‍ വന്നതിനുശേഷം നിരവധി സുപ്രധാന മാറ്റങ്ങളാണ് നടപ്പിലാക്കിയത്. ഔദ്യോഗിക പദവിയിലിരിക്കെ ഒരു കുഞ്ഞിന് ജന്മം നൽകിയ ആദ്യത്തെ രാഷ്ട്രത്തലവയായിരുന്നു ജസീന്ത.   മാത്രമല്ല കോവിഡ് 19നെ ചെറുക്കുന്നതിനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് ലോകരാജ്യങ്ങളുടെ പ്രശംസയും നേടിയിട്ടുണ്ട്.   

ഹിമ ദാസ് (Hima Das)

കായിക ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത പേരാണ് ഹിമ ദാസ് (Hima Das).  അസംകാരിയായ ഹിമയെ ദിംഗ് എക്‌സ്പ്രസ് എന്നാണ് വിളിക്കുന്നത്. ഹിമാ ദാസ് ലോക ചാമ്പ്യന്‍ഷിപ്പിൽ സ്വര്‍ണ്ണമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റും ആദ്യ ഇന്ത്യന്‍ വനിതയുമാണ്.  ഹിമ നേട്ടം കൊയ്തത് ഐഎഎഎഫ് അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പിലായിരുന്നു.  ഹിമ ഇപ്പോൾ അസം പോലീസ് വകുപ്പില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ആണ്. 

Also Read: International Women's Day ആയ ഇന്ന് Farmers Protest ൽ പതിനായിരത്തിലധികം മഹിളകൾ പങ്കെടുക്കും

കമല ഹാരിസ് (Kamala Harris)

ഇന്ത്യൻ വംശജയായ കമലാ ഹാരിസ് (Kamala Harris) അമേരിക്കയുടെ നിലവിലെ വൈസ് പ്രസിഡന്റാണ്. ഏറ്റവും ശക്തമായ രണ്ടാമത്തെ ഔദ്യോഗിക പദവി വഹിക്കുന്ന ആദ്യത്തെ അമേരിക്കന്‍ വനിതയാണ് അവര്‍.  കമലാ ഹാരിസ് പ്രസിഡന്റ് ജോ ബൈഡനുമായി ചേര്‍ന്ന് രാജ്യത്തെ കോവിഡ് ഭീഷണി തടയുന്നതിനും ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച തെറ്റായ തീരുമാനങ്ങള്‍ മറികടക്കുന്നതിനുമായുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്.  

റിതു കരിധാല്‍ (Ritu Karidhal)

റിതു കരിധാല്‍ (Ritu Karidhal) ലഖ്നൗവില്‍ നിന്നുള്ള എയ്റോസ്പേസ് എഞ്ചിനീയറാണ്.  റിതു അറിയപ്പെടുന്നത് തന്നെ റോക്കറ്റ് വുമണ്‍ ഓഫ് ഇന്ത്യ എന്നാണ്.  മാര്‍സ് ഓര്‍ബിറ്റല്‍ മിഷനായ (Mars Orbiter Mission)'മംഗല്‍യാന്‍' ഡെപ്യൂട്ടി ഓപ്പറേഷന്‍ മാനേജറായി പ്രവര്‍ത്തിച്ച റിതു തന്റെ പ്രധാന സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.  മാത്രമല്ല ചന്ദ്രയാന്‍ 2 ന്റെ മിഷന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു.

മലാല യൂസഫ്‌സായി (Malala Yousafzai)

ആർക്കും മറക്കാൻ ആവാത്ത പെൺശബ്ദമാണ് പാക് സ്വദേശിയായ മലാലയുടേത് (Malala Yousafzai).  പെൺകുട്ടികളുടെ അവകാശങ്ങള്‍ക്കായി പോരാടിയതിനെ തുടർന്ന് 2012ല്‍ താലിബാന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മലാലയുടെ തിരിച്ചുവരവിനായി ലോകമെമ്പാടുമുള്ളവർ പ്രാർത്ഥിച്ചു. സുഖം പ്രാപിച്ച ശേഷം തന്റെ ജന്മസ്ഥലത്ത് സ്ത്രീ ശാക്തീകരണത്തിനും വിദ്യാഭ്യാസത്തിനുമായി മലാല ശക്തമായി വാദിച്ചു. ശേഷം 2014 ൽ മലാല ഏറ്റവും പ്രായം കുറഞ്ഞ നോബൽ സമ്മാന ജേതാവായി.  

എല്ലാ വനിതകൾക്കും സീ ഹിന്ദുസ്ഥാൻ മലയാളത്തിന്റെ വക വനിതാദിന ആശംസകൾ..

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News