Navjot Singh Sidhu: കളം നിറഞ്ഞ് കളിച്ച് നവ്ജ്യോത് സിംഗ് സിദ്ദു, ഇരുട്ടില്‍ തപ്പി കോണ്‍ഗ്രസ്....! കലക്കവെള്ളത്തില്‍ മീന്‍ പിടിയ്ക്കാന്‍ AAP...!!
പഞ്ചാബ് കോൺഗ്രസിലെ പ്രതിസന്ധിക്ക് ശമനം ഉണ്ടാവുന്നില്ല, ഒരു പ്രശ്നത്തിന് പിന്നാലെ മറ്റൊന്ന് എന്ന നിലയിലാണ് ഇന്ന് കോണ്‍ഗ്രസിന്‍റെ അവസ്ഥ...
New Delhi: പഞ്ചാബ് കോൺഗ്രസിലെ പ്രതിസന്ധിക്ക് ശമനം ഉണ്ടാവുന്നില്ല, ഒരു പ്രശ്നത്തിന് പിന്നാലെ മറ്റൊന്ന് എന്ന നിലയിലാണ് ഇന്ന് കോണ്‍ഗ്രസിന്‍റെ അവസ്ഥ...
കോണ്‍ഗ്രസ് (Congress) പാര്‍ട്ടി നേതാക്കളെ വിശ്വസിക്കാന്‍ സാധിക്കില്ല എന്നതിനുള്ള വ്യക്തമായ തെളിവാണ് ഇപ്പോള്‍ പഞ്ചാബില്‍ കാണുവാന്‍ സാധിക്കുന്നത്. ആരെ തള്ളണം ആരെ കൊള്ളണം എന്ന കാര്യത്തില്‍ "കോണ്‍ഗ്രസ് ദേശീയ നേതൃത്വ"ത്തിന് തന്നെ വ്യക്തതയില്ല...!!
ആഴ്ചകള്‍ക്കുള്ളില്‍ പഞ്ചാബില്‍ നടന്ന രാഷ്ട്രീയ നാടകങ്ങള്‍ അതിന് തെളിവാണ്. പഞ്ചാബ് കോണ്‍ഗ്രസിലെ സമുന്നത നേതാവും മുഖ്യമന്ത്രിയുമായിരുന്ന ക്യാപ്റ്റന്‍ അമരീന്ദർ സിംഗിനെതിരെയായിരുന്നു (Captain Amarinder Singh) സിദ്ദുവിന്‍റെ പടയൊരുക്കം. സിദ്ദു അതില്‍ പൂര്‍ണ്ണമായും വിജയിക്കുകയും ചെയ്തു. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷ പദവിയും കൈക്കലാക്കി. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദർ സിംഗ് രാജി വച്ചതോടെ സിദ്ദു പക്ഷം വിജയിച്ചു.
എന്നാല്‍, ക്യാപ്റ്റന്‍ അമരീന്ദർ സിംഗ് BJP യില്‍ ചെരുന്നെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെ സിദ്ദു നടത്തിയ അടുത്ത നീക്കം കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രതീക്ഷിത മായിരുന്നു. പഞ്ചാബ് കോൺഗ്രസ് പ്രദേശ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം നവജ്യോത് സിംഗ് സിദ്ദു രാജിവച്ചത് പുതുതായി അധികാരമേറ്റ മുഖ്യമന്ത്രി പോലും അറിഞ്ഞില്ല എന്നാണ് റിപ്പോര്‍ട്ട്...!!
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഏറെയാണ് എന്നും വ്യക്തിത്വം പണയപ്പെടുത്തി ഒത്തുതീർപ്പുകൾക്ക് തയ്യാറല്ലെന്നും സൂചിപ്പിച്ചാണ് സിദ്ദു പാർട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്.
'ഒത്തുതീർപ്പുകൾക്ക് വഴങ്ങുന്നതോടെ ഒരാളുടെ വ്യക്തിത്വം തകർന്നു തുടങ്ങും. പഞ്ചാബിന്‍റെ നല്ല ഭാവിയിലും ക്ഷേമത്തിലും എന്തെങ്കിലും ഒത്തുതീർപ്പിന് ഞാൻ തയ്യാറല്ല. അതിനാൽ പഞ്ചാബ് പിസിസി അദ്ധ്യക്ഷ സ്ഥാനം ഞാൻ രാജിവയ്ക്കുന്നു. സാധാരണ പ്രവർത്തകനായി കോണ്‍ഗ്രസില്‍ തുടരും' - സോണിയഗാന്ധിക്ക് അയച്ച രാജിക്കത്തിൽ സിദ്ദു കുറിച്ചു.
"പഞ്ചാബിന്‍റെ നല്ല ഭാവിയ്ക്കും ക്ഷേമത്തിനും ഹാനികരമാവുന്ന യാതൊരു ഒത്തുതീർപ്പിനും തയ്യാറല്ല" എന്ന സിദ്ദുവിന്‍റെ പ്രസ്താവനയാണ് ഇപ്പോള്‍ ചോദ്യമുയര്‍ത്തുന്നത്.
നിരവധി കാരണങ്ങള്‍ രാജിയ്ക്ക് കാരണമായി പറയപ്പെടുന്നുണ്ട് എങ്കിലും സിദ്ദുവിന്‍റെ രാജിയ്ക്ക് പിന്നില്‍ AAP ആണോ എന്ന സംശയമാണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനു പിന്നില്‍ കാരണവുമുണ്ട്. അടുത്തിടെ സിദ്ദു ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെ ഏറെ പ്രശംസിച്ചിരുന്നു.
അത് കൂടാതെ, സിദ്ദു രാജി സമര്‍പ്പിച്ചതിന് പിന്നാലെ ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് പഞ്ചാബിലേക്ക് എത്തുമെന്ന വാർത്തയും പുറത്തു വരുന്നുണ്ട്. സിദ്ദു കോൺഗ്രസ് വിട്ട് ആം ആദ്മി പാർട്ടിയിൽ ചേരുമെന്ന അഭ്യൂഹം ഇതോടെ ശക്തിപ്പെടുകയാണ്.
Also Read: Navjot Singh Sidhu പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചു
അതേസമയം, പഞ്ചാബ് കോണ്‍ഗ്രസിലെ തമ്മിലടി നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൂടാതെ, കർഷക ബില്ലിനെതിരായ ജനരോഷം പഞ്ചാബിൽ ശക്തമാണ്. കര്‍ഷകസമരം അകാലിദൾ - ബിജെപി സഖ്യത്തെ പ്രതികൂലമായി ബാധിച്ചതോടെ പഞ്ചാബിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലാവും മത്സരമെന്ന പ്രതീതി ശക്തമാണ്.
ആ അവസരത്തില്‍ പഞ്ചാബ് കോണ്‍ഗ്രസില്‍ നടക്കുന്ന പൊട്ടിത്തെറികള്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് ഏറെ സഹായകമാവും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പഞ്ചാബിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാനാണ് AAP യുടെ ശ്രമം.... ഡല്‍ഹി മാത്രമല്ല അധികാരം മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും വ്യാപിപ്പിക്കാനാണ് AAP ശ്രമിക്കുന്നത്.
പഞ്ചാബിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം ആര് മുതലെടുക്കും? BJPയോ AAPയോ? സിദ്ദു വിന്‍റെ അടുത്ത ചുവടുമാറ്റം എങ്ങോട്ട്? വരും ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറയുക പഞ്ചാബ് രാഷ്ട്രീയം തന്നെ...!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.