ന്യൂഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് നേതാവും യു.പി, ഉത്തരാഖണ്ഡ്​ മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ഡി. തിവാരിയെ പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നില ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ് 91കാരനായ തിവാരി. ഡല്‍ഹി സാകേത് മാക്സ് ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇദ്ദേഹത്തെ കിടത്തിയിരിക്കുന്നത്


കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവായിരുന്ന തിവാരി 1976ല്‍ യു.പിയും 2002ല്‍ ഉത്തരാഖണ്ഡിലും മുഖ്യമന്ത്രി പദവും 2007-2009 വരെ ആന്ധ്രപ്രദേശ് ഗവര്‍ണര്‍ പദവിയും വഹിച്ചിരുന്നു. 1990കളില്‍ പ്രധാനമന്ത്രിയാകാന്‍ വരെ സാധ്യത കല്‍പ്പിച്ചിരുന്ന തിവാരി '94ല്‍ കോണ്‍ഗ്രസ്​ വിട്ട്​ അര്‍ജുന്‍ സിങ്ങുമായി ചേര്‍ന്ന്​ കോണ്‍ഗ്രസ്​ (തിവാരി) എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. പിന്നീട്​ സോണിയ ഗാന്ധിയെ അധ്യക്ഷയായി അംഗീകരിച്ച്‌​ കോണ്‍ഗ്രസിലേക്ക്​ തന്നെ തിരിച്ചു വരികയായിരുന്നു.