ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കണക്കുകൂട്ടലുകള്‍ തെറ്റുന്നു... ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ മുന്നേറ്റമായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയ എസ്.പി–ബി.എസ്.പി മഹാസഖ്യമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിഎസ്പി അദ്ധ്യക്ഷ മായാവതിയും എസ്പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവും ചേര്‍ന്നൊരുക്കിയ സഖ്യം സംസ്ഥാനത്ത് ബിജെപിയ്ക്ക് വന്‍ തിരിച്ചടി നല്‍കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. 


എന്നാല്‍, ഉത്തര്‍ പ്രദേശില്‍ കണക്കുകൂട്ടലുകള്‍ തെറ്റുന്ന കാഴ്ചയാണ് കാണുന്നത്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട്‌ ലഭിക്കുമ്പോള്‍ എന്‍ഡി എ 56 സീറ്റിലും കോണ്‍ഗ്രസ്‌ 1 സീറ്റിലും എ​സ്പി​-ബി​എ​സ്പി​ സഖ്യ൦ 23 സീറ്റിലും ലീഡ് ചെയ്യുകയാണ്. 


രാജ്യം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. 2014ല്‍ 80ല്‍ 73 സീറ്റുകളും യുപിയില്‍ തൂത്ത് വാരിയാണ് ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലേറിയത്. 


യു​പി​യി​ല്‍ 37 സീ​റ്റി​ല്‍ എ​സ്പി​യും 38 സീ​റ്റി​ല്‍ ബി​എ​സ്പി​യു​മാ​ണ് മ​ത്സ​രിക്കു​ന്ന​ത്. മൂ​ന്ന് സീ​റ്റു​ക​ളി​ല്‍ ആ​ര്‍​എ​ല്‍​ഡി​യും മ​ത്സ​രിക്കുന്നുണ്ട്.