NEET UG Result 2023:  നീറ്റ് യുജി പരീക്ഷാഫലം പ്രഖ്യാപിച്ചു, ആദ്യ 50 റാങ്കുകളിൽ 40ഉം ആൺകുട്ടികള്‍!!


COMMERCIAL BREAK
SCROLL TO CONTINUE READING

NEET UG Result 2023: ദേശീയ തലത്തിൽ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനായി  നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തിയ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്, (NEET 2023) ഫലം പ്രഖ്യാപിച്ചു. 


Also Read:  Airfare Goes Sky-High: മുംബൈ-ഡൽഹി വിമാനനിരക്ക് വാനംമുട്ടെ!! എന്തുകൊണ്ടാണ് വിമാനടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നത്? 


നീറ്റ് യുജി 2023 പരീക്ഷയിൽ ആകെ 11,45,976  പരീക്ഷാർത്ഥികൾ യോഗ്യത നേടി.  ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ യോഗ്യത നേടിയത്  ഉത്തര്‍ പ്രദേശിലാണ്.  1,39,961 പേര്‍ ആണ് ഉത്തര്‍ പ്രാദേശില്‍ നിന്നും യോഗ്യത നേടിയത്. തൊട്ടുപിന്നില്‍ മഹാരാഷ്ട്രയാണ്.   1,31,008 പേരാണ് മഹാരാഷ്ട്രയില്‍ നിന്നും യോഗ്യത നേടിയത്. 


നീറ്റ് യുജി 2023 പരീക്ഷയിൽ  ഒന്നാം റാങ്ക് രണ്ടു പേർ ചേർന്ന് പങ്കിട്ടു. 99.99 ശതമാനം സ്കോറോടെയാണ് തമിഴ്നാട്, ആന്ധ്രാ സ്വദേശികൾ ഒന്നാം റാങ്ക് പങ്കിട്ടത്.  തമിഴ്നാട്ടിൽ നിന്നുള്ള പ്രബഞ്ജനും ആന്ധ്രാ പ്രദേശിൽ നിന്നുള്ള ബോറ വരുൺ ചക്രവർത്തിക്കുമാണ് ഒന്നാം റാങ്ക്.


കേരളത്തിൽ ഒന്നാമതെത്തിയത് 23–ാം റാങ്ക് നേടിയ കോഴിക്കോട് സ്വദേശി ആർ.എസ്.ആര്യയാണ്. ഇത്തവണ ആദ്യ 50 റാങ്കുകളിൽ 40ഉം ആൺകുട്ടികളാണ് കരസ്ഥമാക്കിയിരിയ്ക്കുന്നത്.  



NEET UG Result 2023:   സ്‌കോർകാർഡ് എങ്ങനെ പരിശോധിക്കാം?


ഘട്ടം 1: neet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക


ഘട്ടം 2: ഹോംപേജിൽ, NEET UG 2023 result link എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. 


സ്റ്റെപ്പ് 3: ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും പോലുള്ള നിങ്ങളുടെ ക്രെഡൻഷ്യലുകൾ നൽകുക


ഘട്ടം 4: ഭാവി റഫറൻസിനായി ഫലങ്ങൾ കാണുക, പ്രിന്‍റ്  എടുക്കുക


NEET UG പരീക്ഷാ നടത്തിപ്പ്, കൗൺസലിംഗ്, പാഠ്യപദ്ധതി തുടങ്ങിയ കാര്യങ്ങളെല്ലാം ഇനിമുതൽ എൻഎംസിയ്ക്ക്  (NMC) കീഴിലെ യുജി മെഡിക്കൽ എജ്യുക്കേഷൻ ബോർഡിന്‍റെ (UGMEB)  നേതൃത്വത്തിലായിരിക്കും നടക്കുക.  ഇക്കൊല്ലം വരെ ഇക്കൊല്ലം വരെ പരീക്ഷാ നടത്തിപ്പിന്‍റെ ചുമതല  നാഷനൽ ടെസ്റ്റിംഗ് ഏജൻസിക്ക് (NTA) ആയിരുന്നു.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.