New Delhi: കേന്ദ്ര സർക്കാർ പുതുതായി കൊണ്ടുവന്ന വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾക്ക് അനുകൂല നിലപാടുമായി രാജ്യാന്തര നാണ്യനിധിയുടെ (IMF) പ്രധാന ഉപദേശക ​Gita Gopinath. പുതിയ നിയമങ്ങളിലൂടെ കർഷകരുടെ വരുമാനം വർധിക്കുമെന്നാണ് ​ഗീതാ ​ഗോപിനാഥ് PTI യോട് പറഞ്ഞു. അതോടടൊപ്പം കർഷകർക്ക് സാമൂഹിക സുരക്ഷയും ഉറപ്പാക്കണമെന്ന് Gita Gopinath അഭിപ്രായപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

കാർഷിക വ്യാപാര മേഖലയെ കൂടുതൽ വിശാലമാക്കുന്നതിൽ ഈ നിയമങ്ങൾ സഹായിക്കുമെന്നും മണ്ഡികളെ കൂടാതെ പ്രത്യേക നികുതികൾ അടയ്ക്കാതെ മറ്റ് വ്യാപാര ശൃംഘലയിലൂടെയും വിൽപന നടത്താൻ സഹായിക്കുകയാണ് പുതിയ നിയമങ്ങളെന്ന് (Farm Act 2020) ​ഗീതാ ​ഗോപിനാഥ് പറഞ്ഞു.


ALSO READ: Farmers Protest: സമരത്തിൽ നിന്നും പിന്മാറുന്നതായി കർഷക സംഘടനകൾ


ഒരിടത്ത് പരിഷ്ക്കാരം നടപ്പിലാക്കുമ്പോൾ അതിന്റേതായ മൂല്യം നൽകേണ്ടി വരും. അതോടൊപ്പം പെട്ടെന്ന് ദോഷം അനുഭവിക്കുന്ന കർഷകരുടെ ആവശ്യങ്ങൾക്ക് കുടുതൽ ശ്രദ്ധ നൽകേണ്ടതാണ്, അവർക്കായിട്ടുള്ള സാമൂഹിക സുരക്ഷയും ഉറപ്പാക്കണം. എന്നിരുന്നാലും ചർച്ചകൾ മുന്നോട്ട് പോകുന്നുണ്ട്, എന്താണ് അവസാന തീരുമാനമെന്ന് കാത്തിരിക്കാമെന്നും ​ഗീതാ (Gita Gopinath) പറഞ്ഞു.


കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ കാർഷിക മേഖലയിലെ സമുന്നത മാറ്റത്തിനായ അവതരിപ്പിച്ച മൂന്ന് കാർഷിക നിയമങ്ങളാണ് രാജ്യാന്തര തലത്തിലും വിവാദമായി തുടരുന്നത്. കർഷകർ (Farmers) നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ ഇടനിലക്കാരെ ഒഴിവാക്കുന്ന പുതിയ നിയമം, കർഷകർക്ക് എവിടെയും അവരുടെ ഉത്പനങ്ങൾ വിൽക്കാമെന്ന് വലിയ മാറ്റങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ​ഗീത ​ഗോപിനാഥിനെ കുടാതെ നിരവിധി സാമ്പത്തിക വിദ​ഗ്ധർ കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളെ പിന്തുണച്ചിട്ടുണ്ട്. 


ALSO READ: Delhi Farmers Riot: ITOൽ യുവകർഷകൻ മരിച്ചത് ട്രാക്ടറുടെ നിയന്ത്രണം നഷ്ടപ്പെട്ട്, Video പുറത്ത് വിട്ട് Delhi Police


പക്ഷെ ഇന്ത്യയിലെ ലക്ഷക്കണക്കിനെ വരുന്ന കർഷകർ നിയമത്തിനെതിരാണ്. പഞ്ചാബ്, ഹരിയാന, പശ്ചിമ ഉത്തർപ്രദേശിൽ നിന്നുള്ള കർഷകരാണ് ഇതിൽ ഏറ്റവും കൂടുതൽ പ്രതിഷേധ ശബ്ദം ഉയർത്തുന്നത്. നിയമങ്ങൾ പൂർണമായും പിൻവലിക്കണമെന്നാവശ്യപ്പെട്ട് രണ്ട് മാസത്തോളമായി കർഷകർ ഡൽഹി അതിർത്തികളിൽ സമരം തുടരുകയാണ്. സമരവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്ക് ദിനത്തിൽ നടത്തിയ Tractor Rally അക്രമസക്തമായി മാറി, ഡൽഹി ന​ഗര പ്രക്ഷോഭ തുല്യമായി മാറിയിരുന്നു.  അതിനിടെ കേന്ദ്രവും കർഷക സംഘടനകളും 11 തവണ ചർച്ച നടത്തിയെങ്കിലും മൂന്ന് നിയമങ്ങൾ പൂർണമായി പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷകർ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.