ന്യൂഡല്‍ഹി:കേന്ദ്ര ആരോഗ്യമന്ത്രാലയം ആരോഗ്യമെഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി പുറത്തിറക്കിയ മാര്‍ഗ രേഖയില്‍ മണവും രുചിയും തിരിച്ചറിയാനാകാത്തത് 
കോവിഡ് 19 ലക്ഷ്ണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്,


COMMERCIAL BREAK
SCROLL TO CONTINUE READING

പനി,ചുമ,തളര്‍ച്ച,ശ്വാസ തടസ്സം,കഫം,പേശിവേദന,കടുത്ത ജലദോഷം,തൊണ്ട വേദന,ഡയറിയ എന്നിങ്ങനെ ഏഴ് ലക്ഷണങ്ങളാണ് ക്ലിനിക്കല്‍ മാനേജ്മെന്‍റ് പ്രോട്ടോകോള്‍-കോവിഡ്19
എന്ന മാര്‍ഗരേഖയില്‍ ഉള്‍പെടുത്തിയിരിന്നത്.


റെംഡെസിവിര്‍,ഹൈഡ്രോക്സിക്ലോറോക്വിന്‍,ടോസിലിസുമാബ്,പ്ലാസ്മാ തെറാപ്പി എന്നിവ പ്രത്യേക സാഹചര്യത്തില്‍ പ്രത്യേക മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 
രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.


രാജ്യം അന്വേഷണാത്മക തെറാപ്പികള്‍ പരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും പ്രതിരോധ വാക്സിന്‍ ഇതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെന്നും 
മാര്‍ഗരേഖയില്‍ പറയുന്നു.


വൈറസ് ബാധിച്ച ആളുമായി ഉണ്ടാകുന്ന വളരെ അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്‌ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതെന്നും ഇതില്‍ വിശദീകരിക്കുന്നു.


ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്ത് വരുന്ന ഡ്രോപ്പ്ലെറ്റുകള്‍ വഴിയാണ് രോഗം പകരുന്നത്,ഈ ഡ്രോപ്പ്ലെറ്റുകള്‍ ഏതെങ്കിലും പ്രതലത്തില്‍ പറ്റിപിടിച്ചിരിക്കുന്നതിന് 
സാധ്യതയുണ്ട്.


Also Read:ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിട്ടും പ്രവര്‍ത്തനം നിര്‍ത്താതെ കേരള ഹൗസ്!
 


ഇതറിയാതെ മറ്റൊരാള്‍ പ്രതലത്തില്‍ സ്പര്‍ശിക്കുകയും അതേ കൈ ഉപയോഗിച്ച് കണ്ണ്,മൂക്ക് എന്നിവയില്‍ അറിയാതെ സ്പര്‍ശിക്കുകയോ ചെയ്യുമ്പോള്‍ വൈറസ്‌ 
ബാധയുണ്ടാകും.


60 വയസിന് മുകളില്‍ പ്രായമുള്ളവരെയാണ് കോവിഡ് ഗുരുതരമായി ബാധിക്കുക,പ്രമേഹം,ഹൃദ്രോഗങ്ങള്‍,രക്ത സമ്മര്‍ദ്ദം എന്നീ രോഗങ്ങള്‍ ഉള്ളവര്‍ക്ക് മറ്റുള്ളവരേക്കാള്‍ 
അപകട സാധ്യത കൂടുതലായിരിക്കും.