ന്യൂഡല്‍ഹി: പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നീരവ് മോദിയുടെ ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഗ്രൂപ്പിന്‍റെ അപേക്ഷ. അമേരിക്കയിലെ കോടതിയിലാണ് മോദി അപേക്ഷ നൽകിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

1000 കോടി യുഎസ് ഡോളറിന്‍റെ ആസ്തി ബാധ്യതകളുള്ള കമ്പനിയാണ് ന്യൂയോര്‍ക്കിലെ കോടതിയിൽ അപേക്ഷ നൽകിയത്. ഈ മാസം 25നാണ് ഇ-മെയിൽ വഴി കമ്പനി അപേക്ഷ നൽകിയത്. 


100 കോടി രൂപയുടെ ഈടിൻമേൽ മെഹുൽ ചോക്സി 5,280 കോടി രൂപ വായ്പയെടുത്തുവെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഇന്ത്യയിൽ വായ്പാ തട്ടിപ്പ് നടത്തിയ കമ്പനിയുമായി ഫയര്‍സ്റ്റാര്‍ ഗ്രൂപ്പിന് ബന്ധമില്ല. 2010 നവംബറിനും 2104 ഏപ്രിലിനും ഇടയിലാണ് നീരവ് മോദിയുടെ അമ്മാവൻ മെഹുൽ ചോക്സി ഈ വായ്പാ തട്ടിപ്പ് നടത്തിയത്. 31 ബാങ്കുകളിൽ നിന്നാണ് ചോക്സി വായ്പയെടുത്തത്.