ന്യൂഡല്‍ഹി: പരമാധികാരത്തെ ചോദ്യം ചെയ്തു പരമോന്നത കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ വിധി ഇന്ന്...


COMMERCIAL BREAK
SCROLL TO CONTINUE READING

ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് നിര്‍ഭയ കൂട്ടബലാത്സംഗ കേസ് പ്രതി മുകേഷ് സിംഗ് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയാണ് ഇന്ന് സുപ്രീംകോടതി പരിഗണിക്കുക.  


ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ ബെഞ്ച് ഉച്ചക്ക് 12.30നാണ് കേസ് പരിഗണിക്കുക.


ആ​ര്‍​ട്ടി​ക്കി​ള്‍ 32 പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​യാ​ണ് ഇ​യാ​ള്‍ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ദയാഹര്‍ജി തള്ളിയതിനെ ചോദ്യ൦ ചെയ്യുന്നതോടൊപ്പം, വധശിക്ഷ നീട്ടണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.


മുകേഷ് സിംഗ് നല്‍കിയ ദയാഹര്‍ജി കഴിഞ്ഞ 17നാണ് രാഷ്ട്രപതി തള്ളിയത്. വിശദമായ പരിശോധനയില്ലാതെയാണ് ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതെന്നാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ പറയുന്നത്.


ഡല്‍ഹി പട്യാല കോടതി പുറപ്പെടുവിച്ച മരണവാറണ്ട് അനുസരിച്ച് ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് കേസിലെ 4 പ്രതികളുടേയും വധശിക്ഷ നടപ്പാക്കും.


അതേസമയം, വധശിക്ഷ ഉറപ്പായപ്പോള്‍ നിയമപഴുതുകള്‍ തേടുന്ന തിരക്കിലാണ് നിര്‍ഭയ കേസിലെ പ്രതികള്‍.


ദയാഹര്‍ജി നല്‍കാന്‍ ജനുവരി 7 വരെയായിരുന്നു സമയം നല്‍കിയിരുന്നത്. ഈ സമയപരിധിക്കുള്ളില്‍ മുകേഷ് സിംഗ് മാത്രമാണ് ദയാഹര്‍ജി സമര്‍പ്പിച്ചത്. അത് രാഷ്‌ട്രപതി തള്ളുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് പുതിയ മരണ വാറണ്ട് ഡല്‍ഹി പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ചത്.


അടുത്തിടെ, ദ​യാ​ഹ​ര്‍​ജി ന​ല്‍​കു​ന്ന​തി​നും തി​രു​ത്ത​ല്‍ ഹ​ര്‍​ജി ന​ല്‍​കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ ന​ല്‍​കു​ന്നി​ല്ലെ​ന്ന പരാതിയുമായി പ്രതികളായ പ​വ​ന്‍ ഗു​പ്ത, അ​ക്ഷ​യ് കു​മാ​ര്‍ എ​ന്നി​വര്‍ കോടതിയെ സമീപിച്ചിരുന്നു. എല്ലാ രേഖകളും സമയത്തുതന്നെ നല്‍കിയതായി ജയില്‍ അധികൃതര്‍ വ്യക്തമാക്കിയതോടെ ഡല്‍ഹി പട്യാല കോടതി ഹര്‍ജി തള്ളുകയായിരുന്നു.


അതിനിടെയാണ് രാഷ്ട്രപതിയുടെ അധികാരത്തെ ചോദ്യം ചെയ്ത് മുകേഷ് സിംഗ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി കൈക്കൊള്ളുന്ന തീരുമാനം വധശിക്ഷ നടപ്പാക്കല്‍ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.