Nitesh Pandey Death: പ്രശസ്ത ബോളിവുഡ്, ഹിന്ദി സീരിയല്‍  താരം നിതേഷ് പാണ്ഡെയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.  മരണം ഹൃദയാഘാതത്തെ തുടർന്നാണ് എന്നാണ് റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

51 കാരനായ നിതേഷ് ഷൂട്ടിംഗിനായി മഹാരാഷ്ട്രയിലെ നാസിക്കിനടുത്ത്  ഇഗത്പൂരിലേക്ക് പോയതായിരുന്നു. അവിടെ ഹോട്ടല്‍ മുറിയിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 1.30 ഓടെയാണ് സംഭവം. 


Also Read:  Vaibhavi Upadhyay passes away: ബോളിവുഡ് നടി വൈഭവി ഉപാധ്യായ കാറപകടത്തിൽ മരിച്ചു


നിതേഷ് പാണ്ഡെയുടെ ഭാര്യ അര്‍പിതയുടെ സഹോദരന്‍ സിദ്ധാര്‍ഥ് ആണ് മരണവാര്‍ത്ത പുറത്തുവിട്ടത്.  നിതേഷിന്‍റെ മരണവാർത്ത സിനിമ ടെലിവിഷന്‍ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരിയ്ക്കുകയാണ്. 


Also Read:  Name and Luck: ഈ പേരുകാര്‍ ജനനം മുതൽ കോടീശ്വരന്മാര്‍, ആഡംബര ജീവിതത്തിന് ഉടമകള്‍!!
 
സ്റ്റാർ പ്ലസിന്‍റെ സൂപ്പര്‍ ഹിറ്റ് ഷോ അനുപമയിൽ ധീരജ് കപൂറിന്‍റെ വേഷത്തിലാണ് നടൻ നിതേഷ് പാണ്ഡെ അവസാനമായി അഭിനയിച്ചത്. ഏറെ പ്രേക്ഷകരെ നേടിയ സീരിയലായിരുന്നു  "അനുപമ". 


അനുപമ എന്ന സീരിയലിലെ പ്രധാന കഥാപാത്രമായ അനുപമയുടെ (രൂപാലി ഗാംഗുലി) ഏറ്റവും അടുത്ത സുഹൃത്തായ ദേവികയുടെ ഭർത്താവായാണ് അദ്ദേഹം വേഷമിട്ടത്.  അടുത്തിടെ പുറത്തിറങ്ങിയ സീരിയലുകളില്‍ ഏറ്റവും അധികം TRP നേടിയ സീരിയല്‍ ആയിരുന്നു അനുപമ.  
 
തൊണ്ണൂറുകളില്‍ നാടകവേദിയിലൂടെ അഭിനയ രംഗത്ത്‌ ല്‍ അരങ്ങേറ്റം കുറിച്ച നിതേഷ് പിന്നീട് സിനിമാ, സീരിയല്‍ രംഗത്ത് സജീവായി. ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച അദ്ദേഹം പ്രശസ്ത സിനിമകളില്‍ ചെറിയ റോളുകള്‍ അഭിനയിച്ച് ജന ഹൃദയങ്ങളില്‍ ഇടം പിടിച്ചിരുന്നു. ബദായി ഹോ, ശാദി കേ സൈഡ് എഫക്ട്‌സ്, രംഗൂണ്‍, ഹോസ്​ല കാ ഘോസ്​ല തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു.   25 വർഷത്തിലേറെയായി താരം വിനോദ മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.