Name and Luck: ഈ പേരുകാര്‍ ജനനം മുതൽ കോടീശ്വരന്മാര്‍, ആഡംബര ജീവിതത്തിന് ഉടമകള്‍!!

Name and Luck in Astrology:  ജ്യോതിഷത്തിന്‍റെ ശാഖയായ  Name Astrology പേരിലൂടെ ഒരു വ്യക്തിയുടെ ഭാവി, സ്വഭാവം തുടങ്ങിയ കാര്യങ്ങള്‍ വിവരിക്കുന്നു. അതായത്, പേരിന്‍റെ ആദ്യാക്ഷരത്തിൽ നിന്ന് തന്നെ ആ വ്യക്തിയുടെ സ്വഭാവം, ഭാവി, വ്യക്തിത്വം തുടങ്ങി പല കാര്യങ്ങളും നാമജ്യോതിഷത്തിന്‍റെ സഹായത്തോടെ അറിയാൻ കഴിയും.  

Written by - Zee Malayalam News Desk | Last Updated : May 24, 2023, 11:25 AM IST
  • ജ്യോതിഷത്തിന്‍റെ ശാഖയായ Name Astrology പേരിലൂടെ ഒരു വ്യക്തിയുടെ ഭാവി, സ്വഭാവം തുടങ്ങിയ കാര്യങ്ങള്‍ വിവരിക്കുന്നു.
Name and Luck: ഈ പേരുകാര്‍ ജനനം മുതൽ കോടീശ്വരന്മാര്‍, ആഡംബര ജീവിതത്തിന് ഉടമകള്‍!!

Name and Luck in Astrology: ഒരു വ്യക്തിയുടെ പേരില്‍ എന്തിരിയ്ക്കുന്നു എന്ന് ചിലപ്പോള്‍ നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാകും, എന്നാല്‍, പേരില്‍ ഒത്തിരി കാര്യങ്ങള്‍ അടങ്ങിയിരിയ്ക്കുന്നു എന്നാണ് ജ്യോതിഷം പറയുന്നത്.  

Also Read:   Bedroom Vastu: ഈ സാധനങ്ങള്‍, കിടപ്പുമുറിയില്‍ വേണ്ട, ദാമ്പത്യ കലഹം ഉണ്ടാകാം 
 
ജ്യോതിഷത്തിന്‍റെ ശാഖയായ  Name Astrology പേരിലൂടെ ഒരു വ്യക്തിയുടെ ഭാവി, സ്വഭാവം തുടങ്ങിയ കാര്യങ്ങള്‍ വിവരിക്കുന്നു. അതായത്, പേരിന്‍റെ ആദ്യാക്ഷരത്തിൽ നിന്ന് തന്നെ ആ വ്യക്തിയുടെ സ്വഭാവം, ഭാവി, വ്യക്തിത്വം തുടങ്ങി പല കാര്യങ്ങളും നാമജ്യോതിഷത്തിന്‍റെ സഹായത്തോടെ അറിയാൻ കഴിയും.  

Also Read:  Kitchen Vastu: ഈ സാധനങ്ങള്‍ അടുക്കളയില്‍ സൂക്ഷിയ്ക്കുന്നത് ദാരിദ്ര്യം ക്ഷണിച്ചുവരുത്തും 

അതായത്, ചില പേരുകാര്‍ ജന്മം കൊണ്ട് കോടീശ്വരന്മാരായിരിയ്ക്കും, അവര്‍ എന്നും ആഡംബര ജീവിതം നയിക്കുന്നവര്‍ ആയിരിയ്ക്കും. അതായത്, സുഖവും സമ്പത്തും എന്നും ഇവര്‍ക്കൊപ്പമുണ്ടാകും.  ഇവരുടെ ഭാഗ്യം പെട്ടെന്ന് തെളിയുകയും ഒറ്റ രാത്രികൊണ്ട് ഇവര്‍ പണവും പ്രശസ്തിയും നേടുകയും ചെയ്യും. അത്തരം പേരുകാരെക്കുറിച്ച് അറിയാം...
  
A എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്നവര്‍ 

'A' എന്ന അക്ഷരത്തില്‍ പേര് തുടങ്ങുന്നവരുടെ ജീവിതത്തില്‍ ഭാഗ്യം 25 വയസിന് ശേഷം ആരംഭിക്കുകയും ഒറ്റ രാത്രികൊണ്ട്‌ ഇവര്‍ പ്രശസ്തരാകുകയും ചെയ്യുന്നു. ഇവര്‍ വളരെ  കഠിനാധ്വാനികളും ക്ഷമാശീലരുമായിരിയ്ക്കും. ഇവര്‍ ജീവിതത്തില്‍ ഉയര്‍ന്ന പദവി നേടുകയും ചെയ്യും. വിഷമകരമായ സാഹചര്യങ്ങളിലും ക്ഷമയോടെ ഇവര്‍ പരിഹാരം കണ്ടെത്തും.

H എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്നവര്‍ 

'H' എന്ന അക്ഷരത്തിൽ പേര്  തുടങ്ങുന്നവര്‍ വളരെ നല്ല നേതാക്കന്മാരും മാനേജർമാരുമാണെന്ന് തെളിയിക്കുന്നു. അവർ ജീവിതത്തിൽ വളരെ പെട്ടെന്ന് തന്നെ വലിയ വിജയം നേടുന്നു. ഈ പേരുള്ളവർ അൽപ്പം മടിയന്മാരാണെങ്കിലും ഇവര്‍ക്ക് കഴിവിന് യാതൊരു കുറവുമില്ല. ഇവര്‍ക്ക് നേതൃത്വഗുണമുണ്ട്. അവർ നല്ല നേതാക്കളാണെന്നും തെളിയിക്കുന്നു. അതായത് ഈ ആളുകള്‍ക്ക് ജന്മനാ നേതൃശേഷി ഉണ്ട്, അതുകൊണ്ടാണ് ഈ ആളുകൾ സമൂഹത്തിൽ ഒരു പുതിയ പദവി സൃഷ്ടിക്കുന്നത്.

S എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്നവര്‍ 

'S' എന്ന അക്ഷരത്തിൽ  പേര് ആരംഭിക്കുന്നവര്‍ എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി ചെയ്യുന്നവരാണ്.  അവരിൽ പോസിറ്റിവിറ്റി ഉണ്ട്. അവർക്ക് നല്ല രാഷ്ട്രീയക്കാരായും വാഗ്മികളായും പ്രവര്‍ത്തിക്കാന്‍ കഴിയും. ഇവര്‍ ധാരാളം പണം സമ്പാദിക്കുന്നു. ഇവര്‍ മിക്കവാറും എല്ലാ മേഖലകളിലും ലീഡ് ചെയ്യുന്നതായി കാണാം. ഇത്തരക്കാർ ആരുടെയും കീഴിൽ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നില്ല. S അക്ഷരക്കാര്‍ വളരെ വിശ്വസ്തരാണ്. ഇത്തരക്കാർ എല്ലാ മേഖലയിലും വിജയം നേടുന്നു. 35 വയസിന് ശേഷം ഇവരുടെ ജീവിതത്തില്‍ വിജയം എന്നും ഒപ്പമുണ്ടാകും. 

V എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്നവര്‍ 

'V' എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുകാര്‍ ഒരിക്കലും ഒരു കാര്യവും പാതിവഴിയില്‍ ഉപേക്ഷിക്കില്ല. അതായത്, ഇവര്‍ അവരുടെ ജീവിതത്തിൽ പോരാട്ടത്തെ ഭയപ്പെടുന്നില്ല. അതുകൊണ്ടാണ് അവർ എല്ലാ ജോലികളിലും വിജയം നേടുന്നത്. ഇത്തരക്കാർ തങ്ങളുടെ ജോലികളൊന്നും മറ്റുള്ളവർ പറയുന്നതനുസരിച്ച് ചെയ്യുന്നില്ല. ഇവര്‍ എന്ത് ജോലിയും സ്വന്തം രീതിയിൽ ചെയ്യാൻ ഇഷ്ടപ്പെടുന്നു, ഇതുമൂലം ഈ പേരുകാര്‍ ഉയർന്ന സ്ഥാനം നേടുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News