പട്ന: ബീഹാര്‍ തിരഞ്ഞെടുപ്പി(Bhar Polls)ല്‍ പകുതി വീതം സീറ്റുകളില്‍ മത്സരിക്കാന്‍ ജനതാദള്‍ യുണൈറ്റഡും (ജെഡിയു) ബിജെപിയും. ഇരു പാര്‍ട്ടികളും ഇതുസംബന്ധിച്ച് ധാരണയിലെത്തി. ആകെ 243 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. 122 സീറ്റുകളില്‍ JDUഉം 121 സീറ്റുകളില്‍ BJPഉം മത്സരിക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Bihar Election 2020: വോട്ടെടുപ്പ് തീയതി ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക്...


നിതീഷ് കുമാറിനൊപ്പം ജീതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുമുണ്ടാകും. JDUവിന്‍റെ സീറ്റുകളില്‍ നിന്നാണ് മാഞ്ചിയുടെ പാര്‍ട്ടിക്ക് ടിക്കറ്റ് നല്‍കുക. രാം വിലാസ് പാസ്വാന്‍റെ ലോക ജനശക്തി പാര്‍ട്ടിക്കുള്ള (LJP) സീറ്റുകള്‍ ബിജെപിയുടെ വിഹിതത്തില്‍ നിന്ന് നല്‍കും.


ബിജെപിയ്ക്ക് മുഴുവന്‍ സീറ്റുകളിലും തനിച്ച് മത്സരിക്കാം; നിലപാട് കടുപ്പിച്ച് ജെഡിയു


LJP നേതാവ് ചിരാഗ് പാസ്വാനും നിതീഷ് കുമാറും തമ്മില്‍ കടുത്ത വാഗ്വാദം നടന്നിരുന്നു. ഇതിനുപിന്നാലെ LJP സഖ്യത്തില്‍ നിന്നും പുറത്തുപോകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് JDUഉം BJPഉം തമ്മില്‍ സീറ്റ് ധാരണയുണ്ടായിരിക്കുന്നത്. ഒക്ടോബർ 28, നവംബർ 3, 7 തീയതികളിലാണ് ബിഹാർ തിരഞ്ഞെടുപ്പ്. ഫലം നവംബർ 10ന് വരും.


ലോക്സഭാ, ബീഹാർ തെരഞ്ഞെടുപ്പുകള്‍: ബിജെപിയ്ക്ക് ജെഡിയുവിന്‍റെ മുന്നറിയിപ്പ്


കൊറോണ വൈറസ് (Corona Virus) വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാകും തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ട തിരഞ്ഞെടുപ്പിന്‍റെ നാമ നിര്‍ദേശ [പത്രിക സമര്‍പ്പിക്കുന്ന തീയതിയ്ക്ക് തൊട്ടുമുന്‍പത്തെ ദിവസമാണ് സീറ്റ് പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ധാരണയായിരിക്കുന്നത്.