പാറ്റ്‌ന: തെരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കേ ബീഹാറില്‍ ബിജെപി-ജെഡിയു ഭിന്നത രൂക്ഷമാകുന്നു. ബിജെപിയുടെ സഖ്യകക്ഷികളായ തങ്ങളെ വേണ്ടെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും തനിച്ച് മത്സരിക്കാമെന്ന് ജെഡിയുവിന്‍റെ മുഖ്യവക്താവ് സജ്ഞയ് സിങ് വ്യക്തമാക്കി.
2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പും 2020ല്‍ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കേയാണ് ബിജെപി-ജെഡിയു ഭിന്നത രൂക്ഷമാകുന്നത്.
'വാര്‍ത്തകളില്‍ ഇടംപിടിക്കാനായി മാത്രം പ്രസ്താവനകള്‍ നടത്തുന്ന ബിജെപി നേതാക്കള്‍ സ്വയം നിയന്ത്രിക്കുന്നത് നന്നാകും. 2014ല്‍ നിന്ന് 2019ലേക്ക് എത്തുമ്പോള്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ട്. നിതീഷ്ജി ഇല്ലാതെ വിജയിക്കാനാവില്ലെന്ന് ബിജെപിക്ക് നന്നായി അറിയാം. ഇനി അവര്‍ക്ക് സഖ്യം വേണ്ട എന്നുണ്ടെങ്കില്‍ ബീഹാറിലെ 40 സീറ്റുകളിലും തനിച്ച് മത്സരിക്കാം. അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്'. സഞ്ജയ് സിങ് പറഞ്ഞു.
അന്താരാഷ്ട്ര യോഗദിനത്തില്‍ നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം സംഘടിപ്പിച്ച പൊതുപരിപാടിയില്‍ നിന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജയ് സിങ് ബിജെപിക്കെതിരെ പരസ്യപ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്.
കൂടുതല്‍ വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക-
ലോക്സഭാ, ബീഹാർ തെരഞ്ഞെടുപ്പുകള്‍: ബിജെപിയ്ക്ക് ജെഡിയുവിന്‍റെ മുന്നറിയിപ്പ്
സഖ്യകക്ഷികളുടെ സീറ്റ് സംബന്ധിച്ച് എന്‍ഡിഎയ്ക്കുള്ളില്‍ കൃത്യമായ കരാറുണ്ടായിരിക്കണമെന്ന് ജെഡി(യു) നേരത്തെയും സൂചിപ്പിച്ചിരുന്നതിന് പിന്നാലെയാണ് ബിജെപിയ്ക്ക് തനിച്ച് മത്സരിക്കാമെന്ന നിര്‍ദ്ദേശവുമായി പാര്‍ട്ടി നേതൃത്വം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.