ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഹിന്ദുക്കളുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് നവരാത്രി മഹോത്സവം. പശ്ചിമ ബംഗാളിനെ സംബന്ധിച്ചിടത്തോളം നവരാത്രി കാലയളവിലുള്ള ദുര്‍ഗ്ഗ പൂജ അവരുടെ ഏറ്റവും വലിയ ആഘോഷമാണ്. ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ദുര്‍ഗ്ഗ പൂജ വളരെ സന്തോഷത്തോടെയും ഉല്ലാസത്തോടെയും അവര്‍ ആഘോഷിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

 എന്നാല്‍ ഇത്തവണ മുഹറവും ദുര്‍ഗ്ഗ പൂജയും ഒരേ ദിവസമാണ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിര്‍ദ്ദേശമനുസരിച്ച് മുഹറം ആഘോഷിക്കുന്ന 24  മണിക്കൂര്‍ ദുര്‍ഗ്ഗ വിഗ്രഹ നിമജ്ജനം പാടില്ല. ദുര്‍ഗ്ഗ പൂജ ആഘോഷകമ്മിറ്റിയുടെ യോഗത്തിലാണ് അവര്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്കിയത്. 


നിര്‍ദ്ദേശമനുസരിച്ച് സെപ്റ്റംബര്‍ 30 ന് വൈകുന്നേരം 6 മണി മുതല്‍ ഒക്ടോബര്‍ 1 വരെ ദുര്‍ഗ്ഗ വിഗ്രഹ നിമജ്ജനം പാടില്ല. ഒക്ടോബര്‍ 2, 3, 4 തിയതികളില്‍ ദുര്‍ഗ്ഗ വിഗ്രഹ നിമജ്ജനം നടത്താവുന്നതാണ്. ഒരു ദിവസത്തെ വിലക്ക് മുഹറം നാളില്‍ ധാരാളം ഘോഷയാത്രകള്‍ നടക്കുന്നതിനാലാണ്. 


2016 -ലും ഇതേപോലെ ഒരു നിര്‍ദ്ദേശം മമത ബാനര്‍ജി മുന്നോട്ടു വച്ചിരുന്നു, പക്ഷേ അത് കൊല്‍ക്കത്ത ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.


എന്നാല്‍ ബിജെപി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ എതിര്‍ത്തു. ഈ നിര്‍ദ്ദേശത്തിനെതിരെ പാര്‍ട്ടി കോടതിയെ സമീപിക്കും.


 



No Durga idol immersion on Muharram: West Bengal CM Mamata Banerjee


TAGS Mamata Banerjee, Muharram, BJP, West Bengal, TMC,Durga Puja, Calcutta High Court, മമത ബാനര്‍ജീ, പശ്ചിമ ബംഗാള്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി,  ബിജെപി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീ,