ന്യുഡൽഹി:  കേന്ദ്ര  സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം കുറയ്ക്കാനുള്ള ഒരു  നീക്കവും നടത്തുന്നില്ലയെന്ന് പേഴ്സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.  ചില മാധ്യമങ്ങളിൽ ഇത്തരം നീക്കമുണ്ടെന്ന രീതിയിൽ വാർത്തകൾ വന്നിട്ടുണ്ടെന്നും അത് വാസ്തവമല്ലെന്നും അദ്ദേഹം പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: Corona: 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 1975 കേസുകൾ 


നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസാണ്. 50 വയസിനു മുകളിലുള്ള ജീവനക്കാരുടെ വിരമിക്കൽ പ്രായത്തിൽ സർക്കാർ മാറ്റം വരുത്തുമെന്ന രീതിയിലായിരുന്നു റിപ്പോർട്ടുകൾ വന്നത്.  എന്നാൽ ഇക്കാര്യത്തിൽ  സർക്കാർ ഒരു രീതിയിലുമുള്ള ചർച്ചകളോ  നീക്കങ്ങളോ നടത്തിയിട്ടില്ലയെന്നും ഈ വിഷയം സർക്കാരിന്റെ പരിഗണനയില്ലെന്നും മന്ത്രി പറഞ്ഞു. 


Also read: ഡൽഹിയിൽ ഒരു ആശുപത്രി കൂടി അടച്ചു; ഡോക്ടർമാരടക്കം 44 ജീവനക്കാർക്ക് കോറോണ


ഇത്തരം റിപ്പോർട്ടുകൾ ആവർത്തിച്ച് വരുന്നത് ഖേദകരമാണെന്നും പലതവണകളായി പേഴ്സണൽ മന്ത്രാലയം വിശദീകരണം നല്കിയതാണെന്നും അദ്ദേഹം പറഞ്ഞു.  മാത്രമല്ല രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സമയത്ത് ഇത്തരം വാർത്തകൾ നിർഭാഗ്യകരമാണെന്നും  ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.