New Delhi: 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടുനിരോധനം  (Demonetisation) ഇന്നും ആളുകളുടെ മനസില്‍  ഒരു പേടി സ്വപ്നമായി നിലകൊള്ളുകയാണ്.  നോട്ടുനിരോധനത്തിന് വര്‍ഷങ്ങള്‍  കടന്നുപോയി എങ്കിലും  അഭ്യൂഹങ്ങള്‍ക്ക് വിരാമമില്ല....


COMMERCIAL BREAK
SCROLL TO CONTINUE READING

പഴയ കറന്‍സികള്‍ നിരോധിക്കുമെന്ന വാര്‍ത്തകള്‍ അടുത്തിടെയും  പുറത്തുവന്നിരുന്നു. 2021 മാര്‍ച്ച് മുതല്‍ പഴയ കറന്‍സി നോട്ടുകള്‍ അസാധുവാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.  അതായത്  5, 10, 100 എന്നീ തുകയുടെ പഴയ  നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക്  ( Reserve Bank of India) പിന്‍വലിക്കുന്നുവെന്നായിരുന്നു  റിപ്പോര്‍ട്ടുകൾ. 


എന്നാല്‍, അഭ്യൂഹങ്ങള്‍ക്ക് വിശദീകരണവുമായി  RBI തന്നെ രംഗത്തെത്തിയിരിയ്ക്കുകയാണ്. പഴയ നോട്ടുകളായ ₹100, ₹10, ₹5 പിന്‍വലിക്കുമെന്ന  റിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമാണെന്ന്  RBI ട്വീറ്റിലൂടെ അറിയിച്ചു.



5, 10, 100 എന്നീ തുകയുടെ രൂപ നോട്ടുകള്‍ പിന്‍വലിച്ചിരുന്നില്ല, എങ്കിലും പുതിയ ഡിസൈനില്‍ ഉള്ള കറന്‍സികള്‍ ആര്‍ബിഐ പുറത്തിറക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ ഉടലെടുത്തത്.


Also read: SBI ൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ പലിശ ഈ ബാങ്കുകൾ നൽകുന്നു, അറിയുക!


8 നവംബര്‍ 2016നാണ് ചരിത്രപരമായ നീക്കത്തിലൂടെ  (Demonetisation) 1,000 രൂപ നോട്ടുകളും 500 രൂപ നോട്ടുകളും  സര്‍ക്കാര്‍ അസാധുവാക്കിയത്.