New Delhi : കോവിഡ് (Covid 19) രോഗബാധയുടെ സാഹചര്യത്തിൽ മരുന്നുകളുടെയും , ആശുപത്രി ഉപകരണങ്ങളുടെയും നികുതി ഗുഡ്സ് ആന്റ് സർവീസ് ടാക്സ് കൗൺസിൽ (GST Council)വെട്ടികുറിച്ചു. മന്ത്രിമാരുടെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. കോവിഡ് രോഗബാധ ഇന്ത്യയുടെ സമ്പത്ത് ഘടനയെ സ്വാധീനിച്ചത് പോലെ തന്നെ ആളുകളുടെ സാമ്പത്തികേ നിലയെയും ബാധിച്ചിട്ടുണ്ടെന്ന്  ജിഎസ്ടി കൗൺസിൽ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്ലാക്ക് ഫംഗസ് (Black Fungus) ബാധയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ടോസിലിസുമാബും ആംഫോട്ടെറിസിൻ ബിയും പോലുള്ള മരുന്നുകളുടെ നികുതി പൂർണമായി ഒഴിവാക്കി. കോവിഡിന് ശേഷം രാജ്യത്ത് ആശങ്ക പടർത്തി കൊണ്ടിരിക്കുകയാണ് ബ്ലാക്ക് ഫംഗസ് ബാധ. കോവിഡ് രോഗമുക്തരിലാണ് ഫംഗസ് ബാധ പ്രധാനമായും കണ്ട് വരുന്നത്.


ALSO READ: Black Fungus : ബ്ലാക്ക് ഫംഗസ് Epidemic ആയി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാർ


പുതിയ നികുതി നിരക്കുകൾക്ക് സെപ്തംബര് 30 വരെയാണ് കാലാവധി ഉള്ളത്. എന്നാൽ അപ്പോഴത്തെ സാഹചര്യം അനുസരിച്ച് കാലാവധി വീണ്ടും നീട്ടാനും സാധ്യതയുണ്ട്.  എന്നാൽ കോവിഡ് വാക്‌സിന്റെ (Covid Vaccine) ടാക്‌സിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. മുമ്പ് ഉണ്ടായിരുന്നത് പോലെ തന്നെ ഇനിയും 5 ശതമാനം ജിഎസ്ടി തന്നെ വാക്‌സിന് ഇനിയും ഈടാക്കും.


ALSO READ: ബ്ലാക്ക് ഫം​ഗസ് ബാധ; മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ആരോ​ഗ്യവകുപ്പ്, ജാ​ഗ്രത നിർദേശം


കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹെപ്പാരിൻ , റെംഡെസിവിർ തുടങ്ങിയ മരുന്നുകളുടെയും നികുതി വെട്ടി കുറച്ചിട്ടുണ്ട്. മരുന്നുകളുടെ 12 ശതമാനം ആയിരുന്ന നികുതി 5 ശതമാനമായി ആണ് കുറച്ചിട്ടുള്ളത്. അത് കൂടാതെ നിരവധി ചികിത്സ ഉപകരണങ്ങളുടെ വിലയും നികുതിയും വെട്ടി കുറച്ചിട്ടുണ്ട്.


ALSO READ: ഉത്തർപ്രദേശിൽ 73 കൊവിഡ് രോ​ഗികൾക്ക് ബ്ലാക്ക് ഫം​ഗസ് റിപ്പോർട്ട് ചെയ്തു; മൂന്ന് മരണം


മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, ഓക്സിജൻ കോൺസെൻട്രേറ്റർ, ജനറേറ്റർ, വ്യക്തിഗത ഇറക്കുമതി, വെന്റിലേറ്റർ, വെന്റിലേറ്റർ മാസ്കുകൾ, ബിപാപ്പ് മെഷീൻ, ഹൈ ഫ്ലോ നാസൽ കാനുല ഉപകരണം എന്നിവയുടെ എല്ലാം നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി വെട്ടി കുറച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.