ദീപം എന്നാൽ വിളക്ക്, ആവലി എന്നാൽ നിര, ഈ രണ്ടു പദങ്ങൾ ചേർന്നാണ് ഈ ആഘോഷത്തിന് ദീപാവലി എന്ന പേര് വന്നത്. എല്ലാ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കും സീ ന്യൂസിന്‍റെ ദീപാവലി ആശസംകള്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ദീപാവലിയുമായി ബന്ധപ്പെട്ടു പ്രധാനമായും രണ്ടു ഐതിഹ്യങ്ങളാണ് ഉള്ളത്. ഒരു ഐതിഹ്യം പതിനാലു വർഷത്തെ വനവാസത്തിനു ശേഷം സീതാ ലക്ഷ്മണ സമേതനായി മടങ്ങിയെത്തിയ ശ്രീരാമചന്ദ്രനെ അയോധ്യാവാസികൾ ഭവനങ്ങളിലും വീഥികളിലും ദീപങ്ങൾ തെളിയിച്ചും പുതുവസ്ത്രങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തും വാദ്യാഘോഷങ്ങൾ മുഴക്കിയുമാണ് സ്വീകരിച്ചത്. ഈ ദിനത്തിന്‍റെ ഓർമയ്ക്കായാണ് ദീപാവലി ആഘോഷിക്കുന്നത്.


മറ്റൊരു ഐതിഹ്യമെന്തെന്നാൽ ഭഗവാൻ മഹാവിഷ്ണു ലക്ഷ്മീസമേതനായി ക്രൂരനായ നരകാസുരനെ നിഗ്രഹിച്ചു. ഇതിൽ സന്തോഷം പൂണ്ട ദേവന്മാര്‍ ദീപാലങ്കാരം നടത്തിയും മധുരം വിളമ്പിയും ആഘോഷിച്ചതിന്‍റെ ഓർമ്മയ്ക്കായാണ് ദീപാവലി ആഘോഷം.


ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നത്. തിന്‍മയ്ക്ക് മേല്‍ നന്‍മ നേടിയ വിജയമാണ് ദീപാവലിയായി ആഘോഷിക്കുന്നത്. പടക്കം പൊട്ടിച്ചും, ദീപം തെളിച്ചും ആഘോഷ നിറവിലാണ് നാടും നഗരവും.


കഥകള്‍ പലതാണെങ്കിലും തിന്‍മയ്ക്ക് മേല്‍ നന്‍മ നേടിയ വിജയത്തിന്‍റെ ഉത്സവമാണ് ഭാരതീയര്‍ക്ക് ദീപാവലി. പടക്കം പൊട്ടിച്ചും, ദീപങ്ങള്‍ തെളിയിച്ചും, മധുരം വിതരണം ചെയ്തുമാണ് ദീപാവലി ആഘോഷം.


സംസ്‌കാരത്തിന്‍റെ സംരക്ഷണവും പോഷണവുമാണല്ലോ ആഘോഷങ്ങളുടെ മുഖ്യധര്‍മ്മം. വിജ്ഞാനവും വിനോദവും നല്‍കുന്ന ആചാരാനുഷ്ഠാനങ്ങളോടുകൂടിയ ഉത്സവങ്ങള്‍ നിരക്ഷരനുപോലും വിജ്ഞാനം പകര്‍ന്നുകൊടുക്കുന്ന അനൗപചാരിക വിദ്യാഭ്യാസ പ്രക്രിയയാണ്. പൈതൃകത്തിലെ നന്മകള്‍ പാരമ്പര്യമായി പകര്‍ന്നു നല്‍കാന്‍ പരിഷ്‌കൃത മനുഷ്യന്‍ കണ്ടെത്തിയ ശരിയായ വിദ്യാവിവരണമായിരുന്നു ഇതിലൂടെ നിര്‍വഹിച്ചിരുന്നത്. എങ്കിലും കേരളത്തില്‍ ദീപാവലിയ്ക്ക് വലിയ ആഘോഷങ്ങളൊന്നും ഇല്ല എന്നുതന്നെ പറയാം.


രാത്രിയെ പകലാക്കി ആകാശത്ത് വര്‍ണ്ണങ്ങള്‍ നിറയുന്ന ഉത്സവം. ഉത്തരേന്ത്യയില്‍ പ്രധാന ആഘോഷം ഇന്നാണ്. കുടുംബാംഗങ്ങളുടെ ഒത്തുചേരലുമുണ്ടാകും ദീപാവലിക്ക്. 


ദീപാവലി ദിനത്തിൽ സൂര്യോദയത്തിനു മുന്നേ ശരീരമാസകലം എണ്ണതേച്ച്‌ കുളിക്കുന്നത് സർവപാപങ്ങൾ നീങ്ങി അഭിവൃദ്ധിയുണ്ടാവാൻ ഉത്തമമാണ്. അന്നേദിവസം ജലാശയങ്ങളിൽ ഗംഗാദേവിയുടെയും എണ്ണയില്‍ ലക്ഷ്മീ ദേവിയുടെയും സാന്നിധ്യമുണ്ടാകുമെന്നാണ് വിശ്വാസം. ലക്ഷ്മീ പൂജയ്ക്കും ഉത്തമമായ ദിനമാണിത്.


ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കാൻ മാത്രമുള്ളതല്ല, വ്രതമനുഷ്ഠിക്കാവുന്ന ദിവസം കൂടിയാണ്. ദീപാവലി ദിവസം വ്രതമനുഷ്ഠിച്ചാൽ കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുമെന്നാണു വിശ്വാസം.