ഉത്തരേന്ത്യയില്‍ പ്രളയം മൂലമുണ്ടായ ദുരിതം തുടരുന്നു. ബീഹാറിലും പശ്ചിമബംഗാളിലും ഇപ്പോഴും വെള്ളത്തിന്‍റെ കുത്തൊഴുക്ക് തുടരുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളപ്പൊക്കം ഒരുകോടി ആളുകളെ ബാധിച്ചു എന്നാണ് കരുതുന്നത്. ബീഹാറില്‍ മരണം ഇന്നത്തോടെ 153 ആയി. പതിനേഴ്‌ ജില്ലകള്‍ വെള്ളത്തിനടിയില്‍ പെട്ടു എന്നാണ് കണക്ക്. ദേശീയ ദുരന്ത നിവാരണ സേനയും പട്ടാളവും ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.


ബംഗാളില്‍ മരണം 52 ആയി. ഇവിടെ കഴിഞ്ഞ മാസം 21 നാണ് ഇവിടെ ദുരിതം ആരംഭിച്ചത്. ഇതുവരെ 15 ലക്ഷം പേരെയാണ് ഈ മഴക്കെടുതി ബാധിച്ചത്. ആസാമില്‍ ഇപ്പോള്‍ നില അല്പം ഭേദമാണ്. ഇവിടെ അറുപതു പേര്‍ മരണപ്പെട്ടു. 2210 ഗ്രാമങ്ങള്‍ ഇവിടെ വെള്ളത്തിനടിയിലാണ്. 


1.62 ലക്ഷം ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഇതിനിടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്നലെ രണ്ടാംവട്ടവും വ്യോമനിരീക്ഷണം നടത്തി.