കുവൈത്തിൽ 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമാക്കി
കുവൈത്ത് ജയിലിൽ വധശിക്ഷ കാത്തു കിടന്ന 15 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കി കുവൈത്ത് അമീർ ഉത്തരവിട്ടതായി വിദേശകാര്യമന്ത്രി സുഷമസ്വരാജ് അറിയിച്ചു. വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്ന 119 തടവുകാരുടെ ശിക്ഷയും ഇളവു ചെയ്യാന്‍ ഉത്തരവായിട്ടുണ്ട്.
ന്യൂഡൽഹി: കുവൈത്ത് ജയിലിൽ വധശിക്ഷ കാത്തു കിടന്ന 15 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കി കുവൈത്ത് അമീർ ഉത്തരവിട്ടതായി വിദേശകാര്യമന്ത്രി സുഷമസ്വരാജ് അറിയിച്ചു. വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്ന 119 തടവുകാരുടെ ശിക്ഷയും ഇളവു ചെയ്യാന്‍ ഉത്തരവായിട്ടുണ്ട്.
ഇന്ത്യക്കാരുടെ ശിക്ഷ ഇളവു ചെയ്ത കുവൈത്ത് അമീറിന് സുഷമ സ്വരാജ് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ജയിലില്‍ നിന്ന് മോചിതരാകുന്നവര്‍ക്ക് എല്ലാ സഹായവും കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം നല്‍കുമെന്നും അറിയിച്ചു. മലയാളികളടക്കമുള്ള 119 തടവുകാര്‍ക്ക് ഇതോടെ മോചനമാകും.