Ajmer: മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ മുന്‍ BJP വക്താവ് നൂപുര്‍  ശര്‍മയുടെ തലവെട്ടുന്നവര്‍ക്ക്‌ പാരിതോഷികം വാഗ്ദാനം ചെയ്ത മുസ്ലീം മതപണ്ഡിതൻ അറസ്റ്റിൽ.  അജ്മീർ ദർഗയിലെ മതപണ്ഡിതൻ സൽമാൻ ചിസ്തിയാണ് പോലീസ് കസ്റ്റഡിയിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 Also Read:  Nupur Sharma Controversy: നൂപുർ ശർമയുടെ തലവെട്ടിയാൽ തന്റെ സ്വത്തുക്കൾ നൽകാമെന്ന് യുവാവ്; വിവാദ വീഡിയോ പുറത്ത്


മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയുടെ തലവെട്ടാൻ ആഹ്വാനം ചെയ്യുന്ന വീഡിയോയില്‍  നൂപുര്‍ ശര്‍മയുടെ തല വെട്ടുന്നവര്‍ക്ക് തന്‍റെ വീട് നൽകുമെന്ന് പുരോഹിതൻ പറയുന്നത് കേൾക്കാം. തനിക്ക് സാധിക്കുമായിരുന്നുവെങ്കില്‍  മുഹമ്മദ് നബിയെ അധിക്ഷേപിച്ചതിന് അവളെ വെടിവെച്ച് കൊല്ലുമായിരുന്നുവെന്നും ചിസ്തി പറയുന്നത് വീഡിയോയിലുണ്ട്. 


Also Read:  Nupur Sharma Controversy: നൂപുര്‍ ശര്‍മ കുരുക്കിലേയ്ക്ക്, സുപ്രീംകോടതിയുടെ ശാസനയ്ക്ക് പിന്നാലെ  ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച്  കൊൽക്കത്ത പോലീസ്


ചിസ്തിയുടെ  വിവാദ  വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായതോടെ പോലീസ് ഇയാളെ പിടികൂടാന്‍ വല വിരിച്ചിരുന്നു. ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ  ചൊവ്വാഴ്ച രാത്രിയാണ്  അജ്മീർ പോലീസ്  അറസ്റ്റ് ചെയ്ടത്.  


മുന്‍ BJP വക്താവ് നൂപുർ ശർമയ്ക്കെതിരെ പ്രകോപനപരമായ ആഹ്വാനം നടത്തിയ അജ്മീർ ദർഗയിലെ ഖാദിം സൽമാൻ ചിസ്തിയെ  അജ്മീർ പോലീസ് ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തതായി അഡീഷണൽ പോലീസ് സൂപ്രണ്ട് വികാസ് സാങ്‌വാൻ മാധ്യമങ്ങളോട് പറഞ്ഞു. ഇയാള്‍ക്കെതിരെ രാജസ്ഥാന്‍ പോലീസ് FIR രജിസ്റ്റര്‍ ചെയ്തു. 


ഗ്യാൻവാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയ വാര്‍ത്തയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ്  മുന്‍ BJP വക്താവ് വിവാദ പരാമര്‍ശം നടത്തിയത്. ചാനൽ ചർച്ചയിൽ നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിയെയും ഭാര്യയെയും കുറിച്ച് നടത്തിയ പരാമർശമാണ് വന്‍ വിവാദത്തിന് വഴി തെളിച്ചത്.  മുഹമ്മദ് നബിക്കെതിരെ പാർട്ടി വക്താവ് നൂപുർ ശർമ നടത്തിയ വിവാദ പരാമർശങ്ങളിൽ  നിന്ന് അകലം പാലിച്ച BJP നൂപുറിന്‍റെ പ്രാഥമിക അംഗത്വം സസ്പെൻഡ് ചെയ്തിരുന്നു.  


വക്താവിന്‍റെ പരാമര്‍ശം വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ ശമിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി എല്ലാ മതങ്ങളെയും പാര്‍ട്ടി ബഹുമാനിക്കുന്നുവെന്നും ഒരു മതത്തിലെയും ബഹുമാന്യരായ ആളുകളെ അപമാനിക്കുന്നത് അംഗീകരിക്കുന്നില്ലെന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. 


എന്നാല്‍, നിരവധി സംസ്ഥാനങ്ങളില്‍ നൂപുറിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായി. വിവിധ സ്ഥലങ്ങളില്‍  ഇവര്‍ക്കെതിരെ FIR രജിസ്റ്റര്‍ ചെയ്യപ്പെട്ടു. സുപ്രീം കോടതിയില്‍നിന്നും കടുത്ത വിമര്‍ശനമാണ് നൂപുറിന് നേരിടേണ്ടി വന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.