ന്യൂഡല്‍ഹി : ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള സാഹചര്യത്തെക്കുറിച്ച് ലോക്സഭയില്‍ ഇന്ന് പ്രത്യേക ചര്‍ച്ച. അണ്ണാ ഡിഎംകെ എംപിമാരാണ് ചര്‍ച്ചയ്ക്ക് നോട്ടീസ് നല്കിയത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ചര്‍ച്ചയ്ക്ക് മറുപടി നല്കും. അതേസമയം പ്രധാനമന്ത്രിയുടെ പാകിസ്ഥാന്‍ പരാമര്‍ശത്തില്‍ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. 


മുത്തലാഖ് നിരോധിക്കുന്ന ബില്‍ ഇന്നത്തെ അജണ്ടയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഇത് മാറ്റി വച്ചു. ചരക്കു സേവന നികുതി ബില്ലിലെ ഭേദഗതിയും സര്‍ക്കാര്‍ വസതികളിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കാനുള്ള ബില്ലും ലോക്സഭ ഇന്ന് പരിഗണിക്കും.