One Nation One Election: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് 2029ൽ, രാംനാഥ് കോവിന്ദ് സമിതി സമര്‍പ്പിച്ച ശുപാർശകൾ
One Nation One Election Update: പാർലമെന്‍റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തിഞ്ഞെടുപ്പ് നടത്തുന്നതോടെ ചെലവ് ഗണ്യമായി കുറക്കാനാകുമെന്നും ആ തുക രാജ്യത്തിന്‍റെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാകുമെന്നാണ് സമിതിയുടെ വിലയിരുത്തൽ.
One Nation One Election Update: മുന്‍ പ്രസിഡന്‍റ് രാംനാഥ് കോവിന്ദിന്‍റെ നേതൃത്വത്തില്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തെക്കുറിച്ച് പഠിക്കാനായി നിയോഗിച്ച സമിതി അതിന്‍റെ ശുപാർശകൾ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് സമര്‍പ്പിച്ചു. 11,000 പേജുകളുള്ള റിപ്പോർട്ടില്‍ 2029ഓടുകൂടി "ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്" നടപ്പാക്കണമെന്ന് പ്രധാനമായും ശുപാർശ ചെയ്യുന്നു.
ഗവൺമെന്‍റിന്‍റെ മൂന്ന് തലങ്ങളിലുമുള്ള തിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്നതിന് ഒരൊറ്റ ഇലക്ടറൽ റോളും ഇലക്ടറൽ ഫോട്ടോ ഐഡന്‍റിറ്റി കാർഡുകളും പാനൽ അതിന്‍റെ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. പാർലമെന്‍റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തിഞ്ഞെടുപ്പ് നടത്തുന്നതോടെ ചെലവ് ഗണ്യമായി കുറക്കാനാകുമെന്നും ആ തുക രാജ്യത്തിന്‍റെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാകുമെന്നാണ് സമിതിയുടെ വിലയിരുത്തൽ. എന്നാല്‍, ഈ ആശയം നടപ്പാക്കുന്നതിനായി ഭരണഘടനയിലെ ആറ് അനുച്ഛേദങ്ങളെങ്കിലും ഭേദഗതി ചെയ്യേണ്ടി വരുമെന്നും സമിതി ചൂണ്ടിക്കാട്ടി.
Also Read: Kuber Dev Puja: വെള്ളിയാഴ്ച കുബേർ ദേവനെ ആരാധിക്കാം, നാല് ദിക്കുകളിൽ നിന്നും പണം വര്‍ഷിക്കും!!
പാനൽ നൽകിയ മികച്ച 10 ശുപാർശകൾ ചുവടെ:-
ലോക്‌സഭാ, സംസ്ഥാന അസംബ്ലികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരേസമയം നടത്തുന്നതിന് രണ്ട് ഘട്ടമായുള്ള സമീപനമാണ് ഉന്നതതല സമിതി ശുപാർശ ചെയ്തിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താമെന്ന് ശുപാർശ ചെയ്തു.
ഇത് രണ്ടാം ഘട്ടത്തിൽ 100 ദിവസത്തിനകം മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും തിരഞ്ഞെടുപ്പ് നടത്താം.
പാർലമെന്‍റിലോ സംസ്ഥാന നിയമസഭകളിലോ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭ വരികയാണെങ്കിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഇതിലൂടെ അധികാരത്തിൽ വരുന്ന സർക്കാരിന് ആദ്യം തിരഞ്ഞെടുപ്പ് നടന്ന സമയം മുതൽ അഞ്ചുവർഷം വരെയേ തുടരാനാകൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാന നിയമസഭകളിലേക്ക് പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നിടത്ത്, അത്തരം പുതിയ നിയമസഭ ഉടൻ പിരിച്ചുവിടുന്നില്ലെങ്കിൽ, ലോക്‌സഭയുടെ കാലാവധി അവസാനിക്കുന്നത് വരെ തുടരും, കമ്മിറ്റി റിപ്പോർട്ട് പറയുന്നു.
ആർട്ടിക്കിൾ 83 (പാർലമെന്‍റിന്‍റെ സഭകളുടെ കാലാവധി), ആർട്ടിക്കിൾ 172 (സംസ്ഥാന നിയമസഭകളുടെ കാലാവധി) എന്നിവ ഭേദഗതി ചെയ്യുന്ന ഒരു ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്‍റില്‍ അവതരിപ്പിക്കേണ്ടതുണ്ട്.
ലോക്‌സഭാ, അസംബ്ലി തിരഞ്ഞെടുപ്പുകൾ സമന്വയിപ്പിക്കുന്നതിന്, ഒരു പൊതു തിരഞ്ഞെടുപ്പിന് ശേഷമുള്ള ലോക്‌സഭയുടെ ആദ്യ സിറ്റിംഗ് തീയതി "appointed date" ആയി രാഷ്ട്രപതി അറിയിക്കും.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ച് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരൊറ്റ ഇലക്ടറൽ റോളും ഇലക്ടറുടെ ഫോട്ടോ ഐഡന്‍റി കാർഡും തയ്യാറാക്കും.
ഒരേസമയം തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനായി ഉപകരങ്ങളുടെ ക്രമീകരണങ്ങൾക്കായി, ഇവിഎമ്മുകൾ, വിവിപാറ്റുകൾ എന്നിവ വാങ്ങുന്നതിനും പോളിംഗ് ഉദ്യോഗസ്ഥരെയും സുരക്ഷാ സേനയെയും വിന്യസിക്കുന്നതിനും ആവശ്യമായ മറ്റ് ക്രമീകരണങ്ങൾ ചെയ്യുന്നതിനും ECI ഒരു പ്ലാനും എസ്റ്റിമേറ്റും മുൻകൂട്ടി തയ്യാറാക്കണം.
ഒരേസമയം തിരഞ്ഞെടുപ്പുകൾ നടത്താനുള്ള സംവിധാനംനടപ്പാക്കുന്നതിന്‍റെ ഭാഗമായി ഭരണഘടനയുടെ നിലവിലുള്ള ചട്ടക്കൂട് കണക്കിലെടുത്ത്, കമ്മിറ്റി അതിന്‍റെ ശുപാർശകൾ ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിന് അനുസൃതമായി തയ്യാറാക്കിയിട്ടുണ്ട്. ഭരണഘടനയുടെ ഏറ്റവും കുറഞ്ഞ ഭേദഗതികളാണ് സമിതി ശുപാര്‍ശ ചെയ്യുന്നത്.
എല്ലാവരേയും ഉൾക്കൊള്ളുന്ന ചർച്ചകൾക്ക് ശേഷം, കമ്മിറ്റിയുടെ ശുപാർശകൾ വോട്ടർമാരുടെ ആത്മവിശ്വാസം, പോളിംഗ് സുതാര്യത, എന്നിവ ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് സമിതി ചൂണ്ടിക്കാട്ടി
ഒരേസമയം തിരഞ്ഞെടുപ്പുകൾ നടത്തുന്നത് രാജ്യത്തിന്‍റെ വികസന പ്രക്രിയയെയും സാമൂഹിക ഐക്യത്തെയും ഉത്തേജിപ്പിക്കുകയും നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറ ആഴത്തിലാക്കുകയും ഇന്ത്യയുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്യും, അതാണ് ഭാരതം, സമിതി പറഞ്ഞു.
അടുത്ത പൊതു തിരഞ്ഞെടുപ്പിന് ശേഷം സഭ ചേരുമ്പോൾ ഇക്കാര്യം വിജ്ഞാപനം ചെയ്യുന്നതിന് ഒരു തീയതി നിശ്ചയിക്കണം. ഈ നിശ്ചിത തീയതിക്ക് ശേഷം തിരഞ്ഞെടുക്കപ്പെടുന്ന പുതിയ സംസ്ഥാന സർക്കാരുകളുടെ കാലാവധി 2029 ൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പ് വരെയായിരിക്കും. ഇതോടെ 2024നും 2028നും ഇടയിൽ സംസ്ഥാനങ്ങളിൽ അധികാരമേൽക്കുന്ന സർക്കാരുടെ കാലാവധി നിലവിലെ 5 വർഷത്തിനുപകരം 2029ലെ പൊതു തിരഞ്ഞെടുപ്പ് വരെയായിരിയ്ക്കും.
47 രാഷ്ട്രീയ പാർട്ടികളാണ് സമിതിക്ക് മുന്നിൽ നിർദേശങ്ങൾ സമർപ്പിച്ചത്. കോൺഗ്രസ്, ഡിഎംകെ, ആം ആദ്മി, ബിഎസ്പി, സിപിഎം, സിപിഐ, തൃണമൂൽ കോൺഗ്രസ്, എഐഎംഐഎം, സമാജ് വാദി പാർട്ടി തുടങ്ങിയ കക്ഷികൾ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തിൽ എതിർപ്പറിയിച്ചെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം പഠിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചത്. 6 മാസം കൊണ്ടാണ് മുന്‍ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്‍റെ നേതൃത്വത്തിലുള്ള സമിതി റിപ്പോർട്ട് തയാറാക്കിയത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ ഈ പുതിയ ആശയം നടപ്പാക്കുമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്യസഭ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, എൻ കെ സിംഗ്, ലോക്‌സഭ മുൻ സെക്രട്ടറി ജനറൽ ഡോ. സുഭാഷ് സി കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ തുടങ്ങിയവർ സമിതിയിൽ അംഗങ്ങളാണ്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.