മുംബൈ: നോട്ടുനിരോധനത്തിന് 15 മാസങ്ങള്‍ക്ക് ശേഷവും തിരിച്ചെത്തിയ നോട്ടുകളുടെ പരിശോധന തീര്‍ന്നിട്ടില്ലെന്ന് അറിയിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 


COMMERCIAL BREAK
SCROLL TO CONTINUE READING

പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിലാണ് റിസര്‍വ് ബാങ്കിന്‍റെ പ്രതികരണം. 


തിരിച്ചെത്തിയ നോട്ടുകളുടെ ശ്രേണികളുടെ കൃത്യതയും നോട്ടുകള്‍ വ്യാജമാണോ എന്നുള്ളത് പരിശോധിക്കലുമാണ് ഇപ്പോഴും തുടരുന്നത്. റിസര്‍വ് ബാങ്കിന്‍റെ കൈവശമുള്ള വിവരങ്ങളും തിരിച്ചെത്തിയ നോട്ടുകളിലെ വിവരങ്ങളും യോജിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. നോട്ടുകളിലെ നമ്പറുകള്‍ വ്യാജമാണോയെന്ന് ഒത്തുനോക്കലിലൂടെ വ്യക്തമാകും. 


നോട്ടുകള്‍ വ്യാജമാണോ എന്ന് പരിശോധിക്കുന്നതിന് 59 കറന്‍സി വെരിഫിക്കേഷന്‍ ആന്‍റ് പ്രോസസിംഗ് (സി.വി.പി.എസ്) മെഷീനുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയ്ക്ക് പുറമെ വാണിജ്യ ബാങ്കുകളില്‍ നിന്ന് എട്ടും കരാര്‍ അടിസ്ഥാനത്തിലെടുത്ത ഏഴും മെഷീനുകള്‍ പരിശോധനയ്ക്കായി ഉപയോഗിക്കുന്നുണ്ട്. 


2016 നവംബര്‍ എട്ടിനാണ് 500, 100 രൂപ നോട്ടുകള്‍ നിരോധിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുന്നത്. 2017 ജൂണ്‍ 30 വരെയുള്ള വിവരം അനുസരിച്ച് 15.28 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തി.