ന്യുഡൽഹി: ആരോഗ്യ പ്രവർത്തക ർക്ക് നേരെയുള്ള അക്രമണങ്ങൾ അവസാനിപ്പിക്കാൻ ഓർഡിനൻസുമായി കേന്ദ്ര സർക്കാർ രംഗത്ത്.    


COMMERCIAL BREAK
SCROLL TO CONTINUE READING

1897 ലെ പകർച്ചവ്യാധി രോഗ നിയമത്തിൽ ഭേദഗതി വരുത്തി ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ഓർഡിനൻസിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് അറിയിച്ചത്. 


Also read: രോഗ ലക്ഷണങ്ങള്‍ കാണിക്കാത്തവരില്‍ കോവിഡ്-19 വീണ്ടും വരാന്‍ സാധ്യത....!!


ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമായി കണക്കാക്കുമെന്നും ഗൗരവമായ കേസുകളിൽ കുറ്റക്കാർ എന്ന് കണ്ടെത്തുന്ന പക്ഷം പ്രതിക്ക് 6 മാസം മുതൽ 7 വർഷം വരെ തടവ് ലഭിക്കുമെന്നുമാണ് ഓർഡിനൻസിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. കൂടാതെ ഒരുലക്ഷം രൂപ മുതൽ അഞ്ചു ലക്ഷം രൂപവരെ പിഴ ചുമത്തുവെന്നും ക്യാബിനെറ്റ് യോഗത്തിന്ശേഷംമാധ്യമങ്ങളോട്  കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. 


ഇനി ആക്രമണം ഗൗരവമല്ലെങ്കിൽ പ്രതികളിൽനിന്നും അൻപതിനായിരം മുതൽ രണ്ടുലക്ഷം രൂപ വരെ പിഴയും മൂന്നു മാസം മുതൽ അഞ്ചുവർഷം വരെ തടവു ശിക്ഷയും ലഭിക്കും. കൂടാതെ ഇത്തരം കേസുകളിൽ 30 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കണം.  


കോറോണ മഹാമാരിയിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്ന ഇവർക്കെതിരെയുള്ള ആക്രമണം ദൗര്‍ഭാഗ്യകരവും അപമാനകരവവുമാണെന്നും അദ്ദേഹം പറഞ്ഞു.  അതുകൊണ്ടുതന്നെ ഇതിന്റെ ഭാഗമായി ഓർഡിനൻസ് കൊണ്ടുവരികയും രാഷ്ട്രപതി അനുമതി നൽകിയതിന് ശേഷം നടപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.