പൂനെ: പ്രശസ്ത സംഗീതജ്ഞ പ്രഭാ അത്രെ അന്തരിച്ചു.  92 വയസായിരുന്നു.  ശനിയാഴ്ച പുലർച്ചെ പൂനെയിലെ വീട്ടിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. കൂടാതെ സർക്കാരിന്റെ മറ്റ് വിവിധ പുരസ്കാരങ്ങളും പ്രഭ അത്രേയെ തേടിയെത്തിയിട്ടുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പോൺ താരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം വിവാദ വെളിപ്പെടുത്തലിന് ശേഷം!


ഹൃദയാഘാതം അനുഭവപ്പെട്ടതിനെത്തുടർന്ന് പൂനെയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ അഞ്ചരയോടെ പ്രഭാ അത്രെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുകയെന്നാണ് റിപ്പോര്‍ട്ട്.  കിരാന ഘരാന സംഗീതത്തിന്റെ വക്താവായിരുന്നു പ്രഭ.  ഇവർ പാശ്ചാത്യ ലോകത്ത് ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെ ജനകീയമാക്കുന്നതിൽ നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്. 


Alsop Read: 77 വർഷങ്ങൾക്ക് ശേഷം മകരസംക്രാന്തിയിൽ അപൂർവ്വ യോഗം, ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും!


1932 സെപ്തംബർ 13ന് ജനിച്ച അത്രെ ശാസ്ത്രീയ സംഗീതജ്ഞ എന്നതിലുപരി, ഗവേഷക, എഴുത്തുകാരി തുടങ്ങിയ നിലകളിലും ശ്രദ്ധേയയായിരുന്നു. ശാസ്ത്ര-നിയമ ബിരുദധാരിയായിരുന്ന പ്രഭാ അത്രെ സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.  ചെറുപ്പം മുതൽ തന്നെ സഹോദരി ഉഷയോടൊപ്പം സംഗീതത്തോട് താൽപര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇതൊരു ഉപജീവന മാർഗമായി സ്വീകരിക്കണമെന്ന് അവർ ഒരിക്കലും കരുതിയിരുന്നില്ല.  പ്രഭയ്ക്ക് എട്ടുവയസുള്ളപ്പോൾ 'അമ്മ അസുഖബാധിതയായതോടെയാണ് സംഗീതം വഴിത്തിരിവായത്.  


Also Read: Surya Favourite Zodiacs: സൂര്യ കൃപയാൽ ഇന്ന് ഈ രാശിക്കാർ മിന്നിത്തിളങ്ങും!


സംഗീതത്തിലൂടെ അമ്മയ്ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയുമെന്ന കുടുംബ സിഹൃത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് പ്രഭ സംഗീത പഠനം ആരംഭിച്ചത്. അതിലൂടെ 'അമ്മ രോഗമുക്തയാകുകയും ചെയ്തു. സംഗീതത്തിന് പുറമെ കഥക് നൃത്തത്തിലും പ്രഭ പ്രാവീണ്യം നേടിയിരുന്നു. പൂനെ ഫെർഗൂസൺ കോളേജിൽ നിന്നും ബിരുദം നേടി. ഒപ്പം പൂനെ സർവകലാശാലയിൽ ഇന്നും എൽഎൽഎമ്മും നേടിയിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.